ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ മു​ത​ൽ
Wednesday, August 14, 2019 11:02 PM IST
കൊ​ല്ലം: ജി​ല്ലാ ജൂ​നി​യ​ർ ഫു​ട്ബോ​ൾ ടീം ​സെ​ല​ക്ഷ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ക​ളി​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​രം​ഭി​ക്കും. 2003 ജ​നു​വ​രി ഒ​ന്നി​നും 2004 ഡി​സം​ബ​ർ 31നും ​മ​ധ്യേ ജ​നി​ച്ച ആ​ൺ​കു​ട്ടി​ക​ൾ ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കൊ​ല്ലം ലാ​ൽ​ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94470 19611 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

സാ​ഹി​ത്യ ക്വി​സ് മ​ത്സ​രം ഇ​ന്ന്

കൊ​ല്ലം: പാ​രി​പ്പ​ള്ളി ഗ​ണേ​ശ് മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല ഇ​ന്ന് രാ​വി​ലെ 9.30ന് ​അ​ഖി​ല കേ​ര​ള ഹ​യ​ർ സെ​ക്ക​ന്‍റ​റി സാ​ഹി​ത്യ ക്വി​സ് മ​ത്സ​രം ന​ട​ത്തും. മ​ല​യാ​ള സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ ഒ​ബ്ജ​ക്ടീ​വ് ടൈ​പ്പ് രൂ​പ​ത്തി​ലാ​യി​രി​ക്കും മ​ത്സ​രം.
വി​ജ​യി​ക​ളു​ടെ സ്കൂ​ളി​ന് യ​ഥാ​ക്ര​മം 3000, 2000 രൂ​പ​യും അ​വാ​ർ​ഡും പ്ര​ശം​സാ​പ​ത്ര​വും ന​ൽ​കും. ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.