ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 15നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു
Friday, August 16, 2019 10:34 PM IST
കൊ​ല്ലം: സ്ഥ​ല​പ​രി​മി​തി​യാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പു​തു​താ​യി 15 നി​ല കെ​ട്ടി​ടം അ​ട​ക്കം നി​ര​വ​ധി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ക​സ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി​യും ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​വ​സ​ന്ത​ദാ​സും അ​റി​യി​ച്ചു.

പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി 15 നി​ല​ക​ളു​ള്ള മെ​യി​ൻ ബ്ലോ​ക്ക് നി​ർ​മി​ക്കും. ആ​ദ്യം 12 നി​ല​യാ​യി​രി​ക്കും പൂ​ർ​ത്തി​യാ​ക്കു​ക. എ​ട്ടു​നി​ല​ക​ളു​ള്ള ഡ​യ​ഗ​ണോ​സ്റ്റി​ക് ആ​ണ് ര​ണ്ടാ​മ​ത്തേ​ത്. ഈ ​ബ്ലോ​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും നി​ർ​മി​ക്കു​ക.

മ​നോ​ഹ​ര​മാ​യ മോ​ർ​ച്ച​റി​യാ​ണ് മൂ​ന്നാ​മ​ത്തേ​ത്. അ​ഞ്ച് നി​ല​ക​ളു​ള്ള​താ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു​നി​ല​യു​ടെ നി​ർ​മാ​ണ​മാ​യി​രി​ക്കും പൂ​ർ​ത്തീ​ക​രി​ക്കു​ക.​ഇ​വ​യ്ക്ക് 184 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

സാ​ങ്കേ​തി​ക അ​നു​മ​തി ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തോ​ടൊ​പ്പം ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലും 103 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഇ​പ്പോ​ൾ പ​ത്ത് ഒ​പി കൗ​ണ്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തു​താ​യി യൂ​റോ​ള​ജി​ന്‍റെ​യും ന്യൂ​റോ​ള​ജി​സ്റ്റി​ന്‍റെ​യും സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ട്രോ​ക്ക് യൂ​ണി​റ്റ് ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു.

പ​ക്ഷാ​ഘാ​തം പി​ടി​പെ​ടു​ന്ന​വ​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ യൂ​ണി​റ്റി​ൽ എ​ത്തി​ച്ചാ​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ൽ​കി പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കും. ആ​ശു​പ​ത്രി​യ​ൽ ദി​നം​പ്ര​തി ഒ​പി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ മൂ​വാ​യി​ര​ത്തി​ൽ അ​ധി​ക​മാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും എ​ല്ലാ ദി​വ​സ​വും 400നും 500​നും മ​ധ്യേ ആ​ൾ​ക്കാ​ർ എ​ത്തു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ എ​ല്ലാ രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രു​ന്ന​ത്. ഒ​രു ഡ​യാ​ലി​സി​ന് ആ​ശു​പ​ത്രി​ക്ക് ചെ​ല​വാ​കു​ന്ന​ത് 765 രൂ​പ​യാ​ണെ​ന്ന് സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

ആ​ദ്യം ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​യി​ട്ടാ​യി​രു​ന്നു ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​മ​തൊ​രു ഷി​ഫ്റ്റു​കൂ​ടി ആ​രം​ഭി​ച്ചു. ഒ​രു ഷി​ഫ്റ്റി​ൽ 20 പേ​ർ​ക്കു​വീ​തം എ​ല്ലാ ദി​വ​സ​വും 60 പേ​ർ​ക്കാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്.

2019 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ജൂ​ലൈ 31വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​വ​നം കി​ഡ്നി വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ​ത്. ഈ ​ഇ​ന​ത്തി​ൽ ചെ​ല​വാ​യ​തി​ന്‍റെ തു​ക​യാ​യ 2,65,650 രൂ​പ​യു​ടെ ചെ​ക്ക് കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​വ​സ​ന്ത​ദാ​സി​ന് കൈ​മാ​റി.

ജീ​വ​നം കി​ഡ്നി വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ, ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ, നീ​ണ്ട​ക​ര താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​ന്‍റ​റു​ക​ളി​ലും സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും.

ജി​ല്ല​യി​ലെ ഗ്രാ​മ-​ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള വൃ​ക്ക​രോ​ഗി​ക​ളു​ടെ സ​ന്പൂ​ർ​ണ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ജി​ല്ല​യി​ൽ വൃ​ക്ക​ദാ​നം ചെ​യ്ത​വ​രെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ക്കും.

വൃ​ക്ക​ദാ​നം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ, സ്കൂ​ൾ-​കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, കി​ട​പ്പ് രോ​ഗി​ക​ൾ​ക്കാ​യി മൊ​ബൈ​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, മൊ​ബൈ​ൽ ടെ​സ്റ്റ് യൂ​ണി​റ്റ് എ​ന്നി​വ​യും ന​ട​പ്പാ​ക്കാ​ൻ ഫൗ​ണ്ടേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്ര​സാ​ദ് പ​റ​ഞ്ഞു.

ഫൗ​ണ്ടേ​ഷ​ന്‍റെ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്ജി​ല്ല​യി​ലെ 69 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ​യും അ​ഡ്മി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ഴു​നൂ​റോ​ളം പേ​ർ ഇ​പ്പോ​ൾ സൊ​സൈ​റ്റി​യു​ടെ ഭാ​ഗ​മാ​യി​ട്ട​മു​ണ്ട്.