മ​ഴ​ക്കെ​ടു​തി: ഏ​ഴു വി​ല്ലേ​ജു​ക​ളി​ലാ​യി 142 വീ​ടു​ക​ൾ ത​ക​ർ​ന്നു
Friday, August 16, 2019 11:30 PM IST
ശാ​സ്താം​കോ​ട്ട: മ​ഴ​ക്കെ​ടു​തി​യി​ൽ കു​ന്ന​ത്തൂ​രി​ൽ 142 വീ​ടു​ക​ൾ ത​ക​ർ​ന്നു. ഏ​ഴു വി​ല്ലേ​ജു​ക​ളി​ലാ​ണ് ഒ​രാ​ഴ്ച കൊ​ണ്ട് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യോ, ഭാ​ഗി​ക​മാ​യോ ത​ക​ർ​ന്ന​ത്. ശാ​സ്താം​കോ​ട്ട വി​ല്ലേ​ജി​ലാ​ണ് കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. ഇ​വി​ടെ 61 വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. പ​ടി​ഞ്ഞാ​റേ ക​ല്ല​ട 26, കു​ന്ന​ത്തൂ​ർ 20, ശൂ​ര​നാ​ട് തെ​ക്ക് 17, മൈ​നാ​ഗ​പ്പ​ള്ളി 15, പോ​രു​വ​ഴി മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വി​ല്ലേ​ജു​ക​ളി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. ശൂ​ര​നാ​ട് വ​ട​ക്ക് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യെ​ങ്കി​ലും വീ​ടു​ക​ളു​ടെ നാ​ശ ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ര​ങ്ങ​ൾ ക​ട പു​ഴ​കി​യാ​ണ് കൂ​ടു​ത​ൽ വീ​ടു​ക​ൾ​ക്കും ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.