നെ​ഹ്റു​വും മ​റ്റും ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കാ​ശ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മാ​യി​രു​ന്നി​ല്ല: ക​ല്ല​ട ര​മേ​ശ്
Sunday, August 18, 2019 10:47 PM IST
കു​ണ്ട​റ: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും പ​ട്ടേ​ലും വി.​വി മേ​നോ​നും ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കാ​ശ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മാ​യി​രു​ന്നി​ല്ലെ​ന്ന് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യം ജ​നാ​ധി​പ​ത്യം മ​തേ​ത​ര​ത്വം ഭാ​വി​യും ആ​ശ​ങ്ക​ക​ളും എ​ന്ന സി​മ്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ പ്ര​വ​ർ​ത്ത​ന​വും നെ​ഹ്റു​വി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും കൊ​ണ്ടാ​ണ് കാ​ശ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി മാ​റി​യ​ത് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ചെ​റു​ശേ​രി കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ക്കു​ന്നി​ൽ വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു​കു​ട്ട​ൻ പി​ള്ള, വി. ​സോ​മ​രാ​ജ​ൻ, യൂ​ത്ത്കോ​ൺ​ഗ്ര​സ് കു​ണ്ട​റ അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ, കാ​ട്ടു​ക റ​ഷീ​ദ്, സു​മേ​ഷ് ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.