ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി
Sunday, August 18, 2019 10:47 PM IST
കു​ണ്ട​റ: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ മൂ​ന്നാം ക​ത്തോ​ലി​ക്കാ ബ​സേ​ലി​യോ​സ് ഗീ​വ​ര്‍​ഗീ​സ് ദ്വി​തീ​യ​ന്‍ ബാ​വാ​യു​ടെ ക​തോ​ലി​ക്കാ സ്ഥാ​നാ​രോ​ഹ​ണ ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി.
കു​ണ്ട​റ സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ ക​തോ​ലി​ക്കാ ബാ​വാ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. സ​ഖ​റി​യാ മാ​ര്‍ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​വ​തി മാം​ഗ​ല്യം പ​ദ്ധ​തി മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ല്‍​കി സ​മ​ര്‍​പ്പി​ച്ചു. എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ന​വ​തി​വ​ര്‍​ഷ ക​ര്‍​മ്മ​രേ​ഖ പ്ര​കാ​ശ​നം​ന​ട​ത്തി.
ഫാ.​ടി.​ജെ.​ജോ​ഷ്വാ, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ്, യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​യ​സ്‌​കോ​റോ​സ്, എം.​ഓ.​ജോ​ണ്‍, കെ.​ബാ​ബു​രാ​ജ​ന്‍, ബി​ജു ഉ​മ്മ​ന്‍, സോ​ളു കോ​ശി രാ​ജു എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ഷാ​ലു ജോ​ണ്‍ ഗ​വ​ര്‍​ണ​റു​ടെ സ​ന്ദേ​ശം വാ​യി​ച്ചു.