ക​ല​യും സാ​ഹി​ത്യ​വും ചേ​ർ​ന്ന​താ​ണ് ന​മ്മു​ടെ സം​സ്കാ​രം: മന്ത്രി കെ. രാജു
Monday, August 19, 2019 10:53 PM IST
കൊ​ല്ലം: ക​ല​യും സാ​ഹി​ത്യ​വും ഇ​ഴ​യി​ട്ട് ചേ​ർ​ന്ന​താ​ണ് ന​മ്മു​ടെ സം​സ്കാ​ര​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള സ​ർ​വ​ക​ലാ സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ട്ടും നാ​ട​ക​വും അ​ട​ക്ക​മു​ള്ള​വ നാ​ടി​ന്‍റെ മാ​റ്റ​ത്തി​നു വേ​ണ്ടി വ​ലി​യ പ​ങ്ക് വ​ഹി​ച്ചു. ക​ലാ​കാ​ര​മാ​ർ സാ​മൂ​ഹ്യ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​മ്പോ​ൾ കു​ടും​ബം പ​ട്ടി​ണി ആ​കു​ന്നു. അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ല​ഭി​ക്കു​ന്നു​മി​ല്ല. കേ​ര​ള സ​ർ​വ ക​ലാ സം​ഘം സം​സ്ഥാ​ന​ത്തെ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന മെ​മ്മോ​റാ​ണ്ടം ത​യാ​റാ​ക്കി ന​ൽ​കി​യാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടും.
ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യും. എ​ല്ലാ ജി​ല്ല​ക​ളി​ലും സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും. കാ​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച മു​തി​ർ​ന്ന​വ​ർ​ക്ക് അ​വ​ശ​ക​ലാ​കാ​ര പെ​ൻ​ഷ​ൻ ഉ​ണ്ട്. ആ​ദ്യം അ​വ​ശ ക​ലാ​കാ​ര​ൻ എ​ന്ന പേ​ര് മാ​റ്റ​ണം. ഉ​ചി​ത​മാ​യ പേ​ര് നി​ർ​ദേ​ശി​ക്ക​ണം. മു​ന്നോ​ട്ട് പോ​ക്കി​ന് സ​ർ​ക്കാ​ർ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബൈ​ജു. എ​സ്. പ​ട്ട​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ ക​ലാ​കാ​ര​ൻ​മാ​രെ ആ​ദ​രി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ചേ​ർ​ത്ത​ല, സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ആ​ന്‍റ​ണി, ഡി.​സു​കേ​ശ​ൻ, ജി. ​സ​ത്യ​ബാ​ബു, ഓം​ഷ, കു​ഴു​മ​തി​ക്കാ​ട് വേ​ണു​ഗോ​പാ​ൽ, ബ്ര​ഷ്നേ​വ്, പി. ​കെ. മേ​ദി​നി, എം.​എ​സ്.​അ​നു​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​പി. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പ​ന്ത​ളം സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ൽ​സ​ൺ ആ​ന്‍റ​ണി റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ബാ​ബു, കെ. ​ഭാ​ർ​ഗ​വ​ൻ, അ​യ​ത്തി​ൽ സോ​മ​ൻ, ഗി​രീ​ഷ് കി​ട​ങ്ങ​യം, ബ്ര​ഷ്നേ​വ്, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​പ്ല​വ ഗാ​യി​ക പി. ​കെ. മേ​ദി​നി അ​ട​ക്ക​മു​ള്ള​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പാ​ട്ടു​ക​ൾ പാ​ടി. ഭാ​ര​വാ​ഹി​ക​ളാ​യി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ (ര​ക്ഷാ​ധി​കാ​രി), ജ​യ​ൻ ചേ​ർ​ത്ത​ല(​പ്ര​സി​ഡ​ന്‍റ്), ഡോ. ​പ​ന്ത​ളം സു​രേ​ഷ് ബാ​ബു, പി.​കെ.​മേ​ദി​നി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ), വി​ൽ​സ​ൺ ആ​ന്‍റ​ണി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഓം​ഷാ മാ​വേ​ലി​ക്ക​ര, ശ​ങ്ക​ർ രാ​മ​നാ​ഥ​ൻ (ജോ. ​സെ​ക്ര​ട്ട​റി), ബൈ​ജു. എ​സ്. പ​ട്ട​ത്താ​നം (ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.