പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ
Monday, August 19, 2019 11:59 PM IST
കു​ള​ത്തൂ​പ്പു​ഴ: പൊ​തുനി​ര​ത്തി​ല്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ക​യും അ​ടി​പി​ടി​യു​ണ്ടാ​ക്കി നി​ര​ന്ത​രം നാ​ട്ടു​കാ​ര്‍​ക്ക് ​ശ​ല്യ​മാ​യി മാ​റി​യ​ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നെ സം​ഘം ചേ​ര്‍​ന്ന് കൈയേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നുപേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍. ചോ​ഴി​യ​ക്കോ​ട് സി​ദ്ദി​ഖ് മ​ൻ​സി​ൽ അ​ടി​മ എ​ന്നു​വി​ളി​ക്കു​ന്ന സി​ദ്ദി​ഖ്(29), ര​തീ​ഷ് വി​ലാ​സ​ത്തി​ൽ ര​ജി​ൻ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൻെ​റ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ചോ​ഴി​യ​ക്കോ​ട് ക​വ​ല​ക്ക് സ​മീ​പം മി​ൽ​പ്പാ​ലം-മൂ​ന്നു​മു​ക്ക് പാ​ത കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ക​യും പ​രി​സ​ര വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​സ​ഭ്യം പ​റ​ച്ചി​ലും ഏ​റ്റു​മു​ട്ട​ലു​ക​ളും മ​റ്റു​മാ​യി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ റൂ​റ​ല്‍ എ​സ്പി ​യോ​ട് ഫോ​ണി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ എ​സ്ഐ ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​വ​സ്ഥ​ല​ത്ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ ത​ട്ടി​തെ​റി​പ്പി​ച്ച് മ​ദ്യ​കു​പ്പി പൊ​ട്ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും കൈ​യേറ്റ​ത്തി​ന് ശ്രമിക്കുകയാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി​യ​തോ​ടെ മ​റ്റു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള​ള​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​രു​ൺ​ബാ​ബു, സു​ജി​ത്ത്, അ​നൂ​പ്, സു​ധി​ൻ, സു​ബാ​ഷ് തു​ട​ങ്ങി​യ​വ​രെ​യും പ്ര​തി​ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പി​ടി​കൂ​ടി​യ​വ​രെ കോ​ട​തി​യി​ൽ ഹാജരാക്കി റിമാൻഡ് ചെ​യ്തു. ഒ​ളി​വി​ൽ പോ​യ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.