കൊ​ല്ലം ബൈ​പാ​സി​ല്‍ കാ​ല്‍​ന​ട​യാ​ത്രി​ക​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു
Tuesday, August 20, 2019 12:50 AM IST
കൊ​ല്ലം: ബൈ​പ്പാ​സി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു. കു​രീ​പ്പു​ഴ താ​ഴ​ത്ത​തി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ വി​ജ​യ​നാ(68)​ണ് മ​രി​ച്ച​ത്. കു​രീ​പ്പു​ഴ കീ​ക്കോ​ലി​ല്‍ മു​ക്കി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ​ന്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ള്‍: അ​ജ​യ​ന്‍, ബി​ന്ദു, സി​ന്ധു. മ​രു​മ​ക്ക​ള്‍: ശി​വ​ന്‍​കു​ട്ടി, അ​നി.