കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാശ്വ​ത പ​രി​ഹാ​രം ഉ​ട​നെന്ന് എംഎ​ൽഎ
Tuesday, August 20, 2019 10:43 PM IST
ശാ​സ്താം​കോ​ട്ട: പ​ടി​ഞ്ഞാ​റെ​ക​ല്ല​ട​യി​ൽ അ​യി​ത്തോ​ട്ടു​വ ഉ​ള്ളു​രു​പ്പ് ഭാ​ഗ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് തു​ണ്ടി​ക്ക​ട ഭാ​ഗ​ത്ത് കു​ഴ​ൽകി​ണ​ർ കു​ഴി​ച്ച് നേ​രി​ട്ട് പൈ​പ്പ് ലൈ​നി​ൽ വെ​ള്ളം എ​ത്തി​ക്കു​ക​യും, ശാ​സ്താം​കോ​ട്ട ഫി​ൽ​ട്ട​ർ ഹൗ​സി​ൽ നി​ന്നും കാ​രാ​ളി​മു​ക്ക് വ​രെ പു​തി​യ പൈ​പ്പ് ലൈ​ൻ വ​ലി​ച്ചും ശാശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ ​പ​റ​ഞ്ഞു
ശാ​സ്താം​കോ​ട്ട റെ​സ്റ്റ് ഹൗ​സി​ൽ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ​യു​ടെ അ​ധ്യക്ഷ​ത​യി​ൽ പ​ടി​ഞ്ഞാ​റേ​ക​ല്ല​ട​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​ന് കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് എം എ​ൽഎ ഇ​ത് വ്യ​ക്ത​മാ​ക്കി​യ​ത്. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ശു​ഭ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സു​ധീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​ക​ലാദേ​വി, മു​ൻ ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​യ​ശ്പാ​ൽ, വാ​ട്ട​ർ അ​തോ​റി​ട്ടി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ഞ്ചി​നീ​യ​ർ സോ​ണി​യ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ഞ്ചി​നീ​യ​ർ -ഹെ​യ്സ​ൺ ഹാ​രി​സ​ൺ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.