കൊ​ട്ടാ​ര​ക്ക​ര​യി​ൽ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, August 21, 2019 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര: നാ​ല് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മ​യ്യ​നാ​ട് പു​ല്ലി​ച്ചി​റ പ​റ​ന്തി​യി​ൽ റാ​ഫി നാ​സ​ർ (22 )ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​ണ് കൊ​ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു​ം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച് ചെ​റു പൊ​തി​ക​ളി​ലാ​ക്കി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണിയാൾ.
ജി​ല്ലാ റൂറൽ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​പ ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.
ഡി ​വൈ എ​സ് പി ​നാ​സ​റു​ദീന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ രാ​ജീ​വ്, എഎ​സ്ഐ അ​ജ​യ​കു​മാ​ർ, സിപി​ഒ മാ​രാ​യ അ​നി​ൽ കോ​മ​ത്, ഷി​ബു കൊ​ല്ലം റൂ​റ​ൽ പോലീ​സി​ലെ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ഗ്രേ​ഡ് എ​സ്​ഐ ശി​വ​ശ​ങ്ക​ര​പ്പി​ള്ള, എ ​എ​സ് ഐ ​ഷാ​ജ​ഹാ​ൻ എ ​സി, ഗ്രേ​ഡ് എഎ​സ്​ഐ മാ​രാ​യ അ​ജ​യ​കു​മാ​ർ, സ​ജി ജോ​ൺ, എ​സ് സി​പിഒ രാ​ധാ​കൃ​ഷ്ണ​പി​ള്ള, സി​പി​ഒമാ​രാ​യ, സ​ലി​ൽ, മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.