ആ​ർ.​രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2019 12:36 AM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ.​രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഡോ.​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ​യും ലോ​ക്സ​ഭ​യെ​യും അ​പ്ര​സ​ക്ത​മാ​ക്കി​യും നോ​ക്കു​കു​ത്തി​യാ​ക്കി​യും ജ​മ്മു കാ​ശ്മീ​രി​ലെ ജ​ന​ത​യെ അ​ന്ധ​കാ​ര​ത്തി​ൽ നി​ർ​ത്തി​യും ന​ട​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ശ്മീ​ർ ന​യം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി​ത​ന്നെ അ​പ​ട​ത്തി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​ക​ക്ഷി​ക്ക് ഭ​ര​ണ​ഘ​ട​ന തി​രു​ത്താ​ൻ അ​വ​കാ​ശം ല​ഭി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തെ എ​ല്ലാ അ​ർ​ഥ​ത്തി​ലും അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് ന‍​യി​ക്കു​ക​യെ​ന്നും സെ​ബാ​സ്റ്റ്യ​ൻ പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി.​സ​ത്യ​ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ​സ്.​സു​ധീ​ശ​ൻ, കെ.​സു​ന്ദ​രേ​ശ​ൻ, എ​സ്.​നാ​സ​ർ, വി.​ഐ.​തോ​മ​സ്, ഡി.​വേ​ണു​ഗോ​പാ​ൽ, പി.​എ​സ്.​സു​രേ​ഷ്, റാ​ഫി കാ​ന്പി​ശേ​രി, എ​ൻ.​പി.​ജ​വ​ഹ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.