സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന പോ​ലീ​സുകാരെ തി​രി​ച്ചെ​ടു​ത്തു
Wednesday, August 21, 2019 12:36 AM IST
ശാ​സ്താം​കോ​ട്ട: മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യു​ടെ വാ​ഹ​നം ച​ക്കു​വ​ള്ളി​യി​ൽ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ട്ട സം​ഭ​വ​വ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന നാല് പോ​ലീ​സ് ഉ​ദ്യോ​സ്ഥ​രെ​യും സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു.
ശൂ​ര​നാ​ട് പോ​ലീ​സി​ലെ സിപിഓ ​ഹ​രി​ലാ​ലി​നെ പു​ന​ലൂ​രി​ലേ​ക്കും, രാ​ജേ​ഷ് ച​ന്ദ്ര​നെ തെ​ൻ​മ​ല​യി​ലേ​ക്കു​മാ​ണ് പു​ന​ർ നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റൂ​റ​ൽ പോ​ലീ​സ് സ്പെ​ഷൽ ബ്രാ​ഞ്ചി​ലെ എ​എ​സ്ഐ എ​സ്.​ നക്യുദീ​നെ കു​ണ്ട​റ​യി​ലേ​ക്കും ഉമേഷ് ലോറൻസിനെ കൊല്ലം എആർ ക്യാന്പിലേക്കും നി​യ​മി​ച്ചു. കു​ള​ത്തൂ​ഴ​പു​ഴ സ്വ​ദേ​ശി​യാ​ണ് ന​ക്യു ദീ​ൻ. മൂ​ന്ന് പേ​രും ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​മ​ത​ല ഏ​ൽ​ക്കാ​നാ​ണ് റൂ​റ​ൽ എ​സ്പി​യു​ടെ ഉ​ത്ത​ര​വ്.​
ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​നാ​യി​രു​ന്നു മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ വാ​ഹ​നം കു​റ​ച്ച് നേ​രം ച​ക്കു​വ​ള്ളി ജം​ഗ്ഷ​ന് തെ​ക്ക് വ​ശ​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ൽ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ട്ട​ത്.​അ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഈ ​മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍റ് ചെ​യ്ത​ത്.