മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യം ന​ൽ​കി
Wednesday, August 21, 2019 11:41 PM IST
കൊ​ല്ലം: മ​ഹാ​പ്ര​ള​യ​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ തൃ​ണ​വ​ത്ക്ക​രി​ച്ച് ദു​ര​ന്ത​മേ​ഖ​ല​യി​ൽ മു​ൻ​നി​ര​യി​ൽ നി​ന്നു സ​ഹ​ജീ​വി​ക​ളെ ര​ക്ഷി​ച്ച് വേ​ത​നം പ​റ്റാ​തെ തീ​രം കാ​ക്കു​ന്ന പ​ട​യാ​ളി​ക​ൾ എ​ന്ന ബ​ഹു​മ​തി​ക്ക​ർ​ഹ​രാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ക്വ​യി​ലോ​ണ്‍ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദു​ബാ​യു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ഭ്യാ​സ ധ​ന സ​ഹാ​യ വി​ത​ര​ണ​വും ഭ​വ​ന​നി​ർ​മ്മാ​ണ സ​ഹാ​യ​വും ന​ൽ​കി.
ക​രു​ത​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റ​വും നി​ർ​ധ​ന​രാ​യ 50 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​ർ​ക്ക് 25000 രൂ​പാ വീ​തം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി. കു​ട്ടി​യു​ടെ പേ​രി​ൽ സ്ഥി​രം നി​ക്ഷേ​പ​മാ​യാ​ണ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി​യ​ത്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന കാ​ലം വ​രെ ബാ​ങ്കി​ൽ നി​ക്ഷേ​പ​മാ​ക്കു​ക​യും ഓ​രോ വ​ർ​ഷ​വും പ​ലി​ശ​യാ​യി കി​ട്ടു​ന്ന തു​ക പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ന​ൽ​കു​ന്ന​തു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ഇ​തി​ന് പു​റ​മെ പ്ര​ള​യ​ത്തി​ൽ സ​ഹാ​യി​ച്ച മ​ത്സ്യ​തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള തീ​വ്ര​പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സീ​ന​യ്ക്ക് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​തി​നാ​യു​ള്ള ആ​ദ്യ ഗ​ഡു​വാ​യ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വി​ത​ര​ണ​വും ന​ട​ത്തി. കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.
യോ​ഗ​ത്തി​ൽ ക്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​നൈ​നാ​ൻ ഫി​ലി​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തി. മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഭ​വ​ന നി​ർ​മ്മാ​ണ സ​ഹാ​യ​നി​ധി വി​ത​ര​ണം ന​ട​ത്തി.
കൊ​ല്ലം രൂ​പ​താ വി​കാ​രി ജ​ന​റ​ൽ റ​വ.​മോ​ണ്‍. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ അ​നു​ഗ്ര​ഹ​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം, വി​നീ​ത വി​ൻ​സ​ന്‍റ്, ട്രി​നി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ഫാ. ​റൊ​ണാ​ൾ​ഡ്, ക്യു​എ​സ്എ​സ്എ​സ്. അ​സി. ഡ​യ​റ​ക്ട​ർ ഫാ.​ജോ ആ​ന്‍റ​ണി അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​യി​ലേ​യ്ക്ക് ശേ​ഖ​രി​ച്ച കി​റ്റു​ക​ൾ ക്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട്ർ ഫാ.​അ​ൽ​ഫോ​ണ്‍​സ്.​എ​സി​ന് കൈ​മാ​റി. സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദു​ബാ​യി സെ​ക്ര​ട്ട​റി ബാ​ബു​ജി ജോ​ർ​ജ്, പ്രൊ​ജ​ക്ട് ക​ണ്‍​വീ​ന​ർ അ​ബ്ര​ഹാം പി.​എ., ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രോ​ജ്ക്ട് വി​ശ​ദീ​ക​ര​ണം ന​ട​ത്തി.