പാഥേയം പദ്ധതി ഉദ്ഘാടനം ചെയ്തു
Thursday, August 22, 2019 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം മേ​ഴ്സി ഹോ​സ്പി​റ്റ​ലി​ലെ ഗാ​ന്ധി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന പാ​ഥേ​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ഇ​ഞ്ച​യ​ക്ക​ൽ അ​ച്ചു​ത​മേ​നോ​ൻ ഗ്ര​ന്ഥ​ശാ​ല​യും ക​രി​ക്കം ജ​ന​കീ​യ​വാ​യ​ന​ശാ​ല​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി ​കെ ജോ​ൺ​സ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം എം ​ബാ​ല​ച​ന്ദ്ര​ൻ ജ​ന​കീ​യ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ബി​നു മാ​ത്യു, അ​ച്ചു​ത​മേ​നോ​ൻ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​യി ജ​യിം​സ്, സെ​ക്ര​ട്ട​റി റ്റി ​എ​സ് ജ​യ​ച​ന്ദ്ര​ൻ, എം ​എ​സ് പി​ള്ള എ​ന്നി​വ​ർ പ്രസംഗിച്ചു.​ ഇ​രു ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലെ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കും.