ചട്ടന്പിസ്വാമി ജയന്തി ആഘോഷിച്ചു
Thursday, August 22, 2019 11:32 PM IST
ച​വ​റ: വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി​സ്വാ​മി യുടെ 166-ാമ​ത് ജ​യ​ന്തി​യാ​ഘോ​ഷം പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ജ​യ​ന്തി സ​മ്മേ​ള​നം തീ​ർ​ഥ​പാ​ദ​പ​ര​മ്പ​രാ​ചാ​ര്യ​ൻ സ്വാ​മി പ്ര​ഞ്ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ എ​ൻ വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​
ച​ട്ട​മ്പി​സ്വാ​മിക​ളേ​യും ശി​ഷ്യ പ​ര​മ്പ​ര​ക​ളേ​യും പ്ര​കീ​ർ​ത്തി​ച്ചു​ള്ള ഗു​രു ക​ടാ​ക്ഷം ദൃ​ശ്യ-​ശ്ര​വ്യ സി​ഡി പ്ര​കാ​ശ​ന​വും ഇ​തി​ന്‍റെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ആ​ല​പ്പി രം​ഗ​നാ​ഥി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, മ​ഞ്ജേ​ഷ് എന്നിവർ പ്രസംഗിച്ചു.
ജ​യ​ന്തി​യാ​ഘോ​ഷത്തിന്‍റെ ഭാ​ഗ​മാ​യി അ​ന്ന​ദാ​നം, ദീ​പാ​രാ​ധ​ന, നൃ​ത്ത​വി​സ്മ​യം, ഭ​ക്തി​ഗാ​ന​മേ​ള​ എന്നിവ ന​ട​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​കാ​രു​ണ്യ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ നാലാമ​ത് വാ​ർ​ഷി​ക ദി​ന​മാ​യ 25 ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി പ്ര​ബ​ന്ധ മ​ത്സ​രം ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​ക​ൺ​സ്യൂ​മ​ർ ഫെ​ഡ് മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.റ​ജി ജി ​നാ​യ​രു​ടെ ജ്ഞാ​ന​പ്പാ​ന പ്ര​ഭാ​ഷ​ണം.
ഉച്ചകഴിഞ്ഞ് രണ്ടിന് ന​ട​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സ​മ്മേ​ള​നം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​ധ്യ​ക്ഷ​നാ​കും. ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധീ​ഖ് മം​ഗ​ല​ശേരി​യെ ആ​ദ​രി​ക്കും.