കുളത്തൂപ്പുഴയിൽ ചക്ക മഹോത്സവത്തിന് തുടക്കമായി
Thursday, August 22, 2019 11:32 PM IST
കു​ള​ത്തൂ​പ്പു​ഴ: ഓ​ണ​ത്തി​നെ വ​ര​വോ​ൽ​ക്കാ​ൻ കു​ള​ത്തു​പ്പു​ഴ​യി​ൽ ഓ​ണം വ​രെ നീ​ണ്ട്നി​ൽ​ക്കു​ന്ന ച​ക്ക​മ​ഹോ​ത​സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ച​ക്ക, മാ​ങ്ങ, തേ​ൻ എ​ന്നി​വ​യു​ടെ ഔ​ഷ​ധ​ഗു​ണ​വും ജൈ​വ മൂ​ല്യ​വും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് വി​പ​ണി​ക​ണ്ടെ​ത്തു​കാ​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
കേ​ര​ളാ​ജാ​ക്ക്ഫൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​ൻെ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ന് എ​തി​ർ​വ​ശ​ത്താ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡന്‍റ് പി.​ലൈ​ലാ​ബീ​വി നി​ർ​വ​ഹി​ച്ചു.
​സെ​പ്റ്റം​ബ​ർ 10വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 100ത​രം ച​ക്ക​വി​ഭ​വ​ങ്ങ​ളു​ടെ ഉ​ൽ​പ്പാ​ദ​ന​വും പ്ര​ദ​ർ​ശ​ന​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കാം. ഒ​ന്ന​ര​വ​ർ​ഷം കൊ​ണ്ട്കാ​യ്ക്കു​ന്ന വി​യ​റ്റി​നാം ഏ​ർ​ളി പ്ലാ​വി​ൻ​തൈ​ക​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സാ​ബു​എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി​തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റെ​ജി​ഉ​മ്മ​ൻ,സൈ​ന​ബാ​ബീ​വി​എ​ന്നി​വ​ർ പ്രസംഗിച്ചു.