സ​ഹ​ക​ര​ണ വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചു
Sunday, September 8, 2019 11:29 PM IST
കൊ​ട്ടാ​ര​ക്ക​ര: സി​പി​ഐ​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ കേ​ര​ള സ​ഹ​ക​ര​ണ വേ​ദി​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, കി​സാ​ൻ​സ​ഭ ജി​ല്ലാ ജോ.​സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച​താ​യി ബി.​എ​സ്.​ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.
സി​പി​ഐ​യി​ൽ നി​ന്നും രാ​ജി​വ​ച്ചെ​ങ്കി​ലും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ൾ സി​പി​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​പി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​ച്ച​തെ​ന്ന് ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.