കു​ള​ങ്ങ​ര​ഭാ​ഗം ദേ​വാ​ല​യ​ത്തി​ലെ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ സ​മാ​പി​ച്ചു
Sunday, September 8, 2019 11:30 PM IST
ച​വ​റ: കു​ള​ങ്ങ​ര​ഭാ​ഗം പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ ദേ​വാ​ല​യ​ത്തി​ലെ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​യ്ക്ക് ഫാ. ​ജെ​യി​സ​ൺ കൈ​മാ​തു​രു​ത്തി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. വൈ​കു​ന്നേ​രം ലാ​റ്റി​ൻ ഭാ​ഷ​യി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ .​സാ​ജ​ൻ വാ​ൾ​ട്ട​ർ എം ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് സ​മാ​പ​ന പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും ന​ട​ന്നു.

ക്യാ​ന്പ് ഓ​ഫ് ഡി​ജിയു​ടെ ഓ​ണാ​ഘോ​ഷം

കൊ​ല്ലം: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ ക്യാ​ന്പ് ഓ​ഫ് ഡി ​ജി​യു​ടെ ഓ​ണാ​ഘോ​ഷം സീ​നി​യ​ർ പേ​ര​ന്‍റ് ജ​നി​താ​പ്രേം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗു​രു​ഭ​വ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​ണു, ഫാ​ത്തി​മ കോ​ളേ​ജ് മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ഫ്ര​സ്‌​ന​ൽ ദാ​സ്, വൈ​റ്റ് പോ​ർ​ട്ടി​ക്കോ പ്രൊ​പ്രൈ​റ്റ​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ക്യാ​ന്പ് ഓ​ഫ് ഡി ​ജി സെ​ക്ര​ട്ട​റി അ​ജ​യ​ൻ, അ​ധ്യാ​പി​ക മേ​രി ഹെ​ലേ​ന, സൈ​ക്കോ​ള​ജി​സ്റ്റ് ദേ​വാ​ന​ന്ദ് എ​സ്, ടി ​വി ടെ​റ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ലേ​ർ​ണിം​ഗ് ഡി​സ​ബി​ലി​റ്റി ഉ​ണ്ടാ​യി​ട്ടും എം ​എ​സ് സി ​സൈ​ക്കോ​ള​ജി, നീ​റ്റ്, ജെ ​ആ​ർ എ​ഫ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യ ദേ​വാ​ന്ദി​ന് യോ​ഗ​ത്തി​ൽ അ​വാ​ർ​ഡ് ന​ൽ​കു​ക​യും ദേ​വാ​ന​ന്ദി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ശ്യാ​മി​നെ​യും അ​നി​ത​യെ​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു.