തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ലൈ​സ​ൻ​സ്; മേ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 9, 2019 11:46 PM IST
കൊ​ല്ലം: വി​ദ്യാ​ഭാ​സ​ക്കു​റ​വ് മൂ​ല​വും പ​രീ​ക്ഷാ​ഭ​യം മൂ​ല​വും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു ലൈ​സ​ൻ​സ് എ​ടു​ക്കു​വാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ വി​പ്ല​വ​ക​ര​മാ​യൊ​രു പ​ദ്ധ​തി​യാ​ണ് പ​ള്ളി​ത്തോ​ട്ടം പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ട്രാ​ക്കും എ​ഫ്സി​ഡി​പി യു​ടെ​യും തീ​ര​ദേ​ശ​ത്തെ ഇ​ട​വ​ക​ക​ളു​ടെ​യും ജോ​ന​ക​പ്പു​റം ജ​മാ അ​തി​ന്‍റേ​യും കോ​ർ​പ​റേ​ഷ​ൻ കൗ‍​ൺ​സി​ല​ർ​മാ​രു​ടെ​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​സ​ൻ​സി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ അ​തി ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ടി വ​രാം. സാ​ധാ​ര​ണ​ക്കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് വ​ലി​യൊ​രു ഭാ​ര​മാ​യി മാ​റാം. പ്ര​ള​യ സ​മ​യ​ങ്ങ​ളി​ൽ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ന​സ് തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ ഉ​ത്ത​രം കൂ​ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യി​ക്കു​വാ​നു​ള്ള ഈ ​മ​ന​സി​ന് നി​ദാ​നം എ​ന്നും മേ​യ​ർ എ​ടു​ത്തു പ​റ​ഞ്ഞു.

പ​ള്ളി​ത്തോ​ട്ടം മു​ത​ൽ ത​ങ്ക​ശേ​രി വ​രെ​യു​ള്ള മേ​ഖ​ല​യി​ലാ​ണ് ആ​ദ്യ പ​ടി​യെ​ന്ന നി​ല​യി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ ഇ​പ്പോ​ൾ ത​ന്നെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. എ​ല്ലാ ശ​നി​യാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ള്ളി​ത്തോ​ട്ടം എ​ഫ് സി ​ഡി പി ​ഹാ​ളി​ൽ അ​ൻ​പ​ത് പേ​ര​ട​ങ്ങു​ന്ന ടീ​മാ​യി​ട്ടാ​യി​രി​ക്കും ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

ആ​ർ​ടി ഒ ​വി സ​ജി​ത്ത് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം എ ​സി പി ​പ്ര​ദി​പ്കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി . കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഷീ​ബ ആ​ന്‍റ്ണി, എ​ഫ് സി ​ഡി പി ​ഡ​യ​റ​ക്ട​ർ ഫാ ​ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, എം ​വി ഐ ​ശ​ര​ത് ച​ന്ദ്ര​ൻ, എ​സ് ഐ ​പ്ര​ദി​പ്, ജോ​ന​ക​പ്പു​റം ജ​മാ അ​ത് സെ​ക്ര​ട്ട​റി ഇ​ക്‌​ബാ​ൽ, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഒ സ​ത്യ​ൻ പി ​എ, ഓ​ല​യി​ൽ സാ​ബു, ക​ല ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ വി​നോ​ദ് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ, തീ​ര​ദേ​ശ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ബെ​ഞ്ച​മി​ൻ, തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട​ലോ​ര​ത്തെ സാ​ധാ​ര​ണ​ക്കാ​രി​ൽ അ​നേ​ക​ർ​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ പ​ള്ളി​ത്തോ​ട്ടം എ​സ് ഐ ​പ്ര​ദി​പ് ഇ​പ്പോ​ഴ​ത്തെ പു​തി​യ നി​യ​മ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്നോ​ട്ടു പോ​യാ​ൽ പ​ല കു​ടും​ബ​ങ്ങ​ളും ക​ട​ക്കെ​ണി​യി​ലാ​കു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞു. സി ​ഐ ദേ​വ​രാ​ജ​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ അ​ദ്ദേ​ഹം കൊ​ല്ലം ആ​ർ ടി ​ഒ വി ​സ​ജി​ത്തി​നെ സ​മീ​പി​ച്ചു കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ട്രാ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.