ചോ​ഴി​യ​ക്കോ​ട് നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം
Friday, September 13, 2019 10:45 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് മാ​ട​ൻ​ന​ട നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​കാ​രം 2.25 ല​ക്ഷം രൂ​പ ചി​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മാ​ട​ൻ​ന​ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എ. ഷ​ഫീ​ക്ക് നി​ർ​വ​ഹി​ക്കും.
ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​രി​പ്പ​യി​ൽ ആ​രം​ഭി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.
യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി എ​സ്. ഇ. ​സ​ഞ്ജ​യ് ഖാ​ൻ , വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ്‌ പാ​രി​പ്പ​ള്ളി, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​അ​ശോ​ക​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ​ദു​ൽ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷ​ഫീ​ക്ക് ചോ​ഴി​യ​ക്കോ​ട് അ​റി​യി​ച്ചു.