ഷ​വാ​യ് ക​ഴി​ച്ച കു​ട്ടി​ക്ക് ഛർ​ദ്ദി​; അ​ഞ്ച​ലി​ല്‍ ബേ​ക്ക​റി പൂ​ട്ടി​ച്ചു
Sunday, September 15, 2019 12:52 AM IST
അ​ഞ്ച​ല്‍: ച​ന്ത​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ലെ പാ​ച​ക​വും, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി.
പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യി സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ബേ​ക്ക​റി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ അ​ധി​കൃ​ത​ർ ഉ​ട​മ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. വൃ​ത്തി​യും ശു​ചി​ത്വ​വും ഉ​റ​പ്പി​ക്കി വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ത്രം ബേ​ക്ക​റി തു​റ​ന്നാ​ല്‍ മ​തി​യെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം ബേ​ക്ക​റി ഉ​ട​മ​യോ​ട് നി​ര്‍​ദേ​ശി​ച്ചു.

അ​ഞ്ച​ല്‍ ഏ​റം സ്വ​ദേ​ശി​യാ​യ സ​ജി​ന്‍ എ​ന്ന​യാ​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ്‌ അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ബേ​ക്ക​റി​യി​ല്‍ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും വാ​ങ്ങി​യ ഷാ​വാ​യി ക​ഴി​ച്ച് സ​ജി​ന്‍റെ കു​ട്ടി​ക്ക് ച​ർ​ദ്ദി​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രി​ശോ​ധ​ന​ക്കെ​ത്തി​യ അ​ധി​കൃ​ത​ര്‍ പ​ഴ​കി​യ ചി​ക്ക​നും മു​ട്ട​യും, ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളും ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ത്തി. നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട്‌ തു​റ​ന്നാ​ല്‍ മാ​ത്ര​മേ സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കു​വെ​ന്ന്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ വി​നോ​ദ്കു​മാ​ര്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വെ​ക്ത​മാ​ക്കി.