അ​ഞ്ച​ലി​ല്‍ ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി
Sunday, September 15, 2019 12:53 AM IST
അ​ഞ്ച​ൽ: അ​ഞ്ച​ലി​ല്‍ പ​ത്തി​ല​ധി​കം ച​ന്ദ​ന​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി. അ​റ​യ്ക്ക​ൽ വി​ല്ലേ​ജി​ല്‍ മ​ല​മേ​ല്‍ സ​ർ​ക്കാ​ർ വ​ക ഭൂ​മി​യി​ലെ ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​ക​ട​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ വ​ലി​പ്പ​ത്തി​ലു​ള്ള പ​ത്തോ​ളം ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് ഓ​ണം അ​വ​ധി​യു​ടെ മ​റ​വി​ല്‍ ക​വ​ര്‍​ച്ച​ക്കാ​ര്‍ ക​ട​ത്തി​യ​ത്. ഏ​താ​നും മ​ര​ങ്ങ​ൾ മു​റി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഇ​വി​ടെ നി​ന്നും നി​ര​വ​ധി ച​ന്ദ​ന മ​ര​ങ്ങ​ൾ മു​മ്പും മു​റി​ച്ച് ക​ട​ത്തി​യി​ട്ടു​ണ്ട​ന്ന്‍ നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു

മാ​സ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​റ​ക്വാ​റി​യും മെ​റ്റ​ൽ ക്ര​ഷ​റും പു​നഃ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​ഷ​ർ ഉ​ട​മ ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ കാ​ടു​തെ​ളി​ക്ക​ലും മ​റ്റും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട് ചേ​ര്‍​ന്ന സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ നി​ന്ന ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഉ​ട​ന്‍ ത​ന്നെ വി​വ​രം പോ​ലീ​സി​ലും റ​വ​ന്യു അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ടോം, ​അ​ഞ്ച​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. വ​നം വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം നൂ​റി​ല​ധി​കം ച​ന്ദ​ന​മ​ര​ങ്ങ​ള്‍ ഉ​ള്ള ഈ ​മേ​ഖ​ല​യി​ല്‍ കാ​ര്യ​മാ​യ ഒ​രു സു​ര​ക്ഷ​യും ഇ​വി​ടെ റ​വ​ന്യു വ​നം അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടി​ല്ല. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.