സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് മൂ​വ്മെ​ന്‍റ് ഓ​ണാ​ഘോ​ഷം ന​ട​ത്തി
Sunday, September 15, 2019 12:53 AM IST
കു​ണ്ട​റ: സം​സ്ഥാ​ന സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ലി​ന്‍റെ കു​ണ്ട​റ യൂ​ണി​റ്റാ​യ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് മൂ​വ്മെ​ന്‍റി​ന്‍റെ ഓ​ണാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം പ്ര​ഫ. എ​സ്. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​യു​ർ​ദൈ​ർ​ഘ്യം വ​ർ​ധിച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും സ​ങ്കീ​ർ​ണമാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പു​തി​യ വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജി. ​വാ​സു​ദേ​വ​ൻ വ​യോ​ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​ധി​കാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ണ ക്ലാ​സ് എ​ടു​ത്തു.

80 ക​ഴി​ഞ്ഞ അം​ഗ​ങ്ങ​ളെ പ്ര​ഫ. ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. സു​രേ​ഷ്കു​മാ​ർ അം​ഗ​ത്വ വി​ത​ര​ണം നി​ർ​വഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ ഐ​സ​ക്കി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ജെ.​വി​ക്ട​ർ, എ​സ്.​സ​ജീ​വ​ൻ, സാ​ഹി​തീ സ​ല്ലാ​പം കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി റ്റി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മേ​രി ഡെ​യ്സി, ബ്രി​ജി​റ്റ്, ജി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.