വൈ​വി​ധ്യ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലോ​ടെ ഓ​ണം വാ​രാ​ഘോ​ഷ സ​മാ​പ​നം
Sunday, September 15, 2019 11:02 PM IST
കൊല്ലം: കൊ​ല്ലം ബീ​ച്ചി​ല്‍ ല​ഹ​രി വി​മു​ക്തി സ​ന്ദേ​ശ​വു​മാ​യി പ​ട്ടം പ​റ​ത്തി കു​ട്ടി​ക​ള്‍. മ​ദ്യ-മ​യ​ക്കു​മ​രു​ന്ന് മോ​ച​നം എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി സം​സ്ഥാ​ന ല​ഹ​രി​വ​ര്‍​ജ്ജ​ന മി​ഷ​ന്‍ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം ന​ഗ​ര​സ​ഭ​യും എ​ക്‌​സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യാ​ണ് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന​ത്. മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഓ​രോ ഓ​ണ​ക്കാ​ല​വും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക​പ്പു​റം ന​ല്ലൊ​രു നാ​ളേ​ക്കു​ള്ള മി​ക​ച്ച തു​ട​ക്ക​വു​മാ​യി​രി​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്കൊ​പ്പം പ​ട്ടം പ​റ​ത്താ​നും അ​ദ്ദേ​ഹം പ​ങ്കു​ചേ​ര്‍​ന്നു.
മ​ജീ​ഷ്യ​ന്‍ ബോ​സ് മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ച്ചു. ഫി​റ്റ്‌​ന​സ് ട്രെ​യി​ന​ര്‍ അ​മ്പി​ളി ക​ണ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത് സും​ബാ ഫി​റ്റ്‌​ന​സ് ക്ലാ​സ്.

പോ​ണ്ടി​ച്ചേ​രി നൃ​ത്ത വി​സ്മ​യം മു​ത​ല്‍ മെ​ഗാ ഷോ​വ​രെ ഒ​രു​ക്കി​യ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം ഏ​റെ ആ​ക​ര്‍​ഷ​ക​മാ​യി. ആ​ശ്രാ​മം ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, നീ​രാ​വി​ല്‍ ന​വോ​ദ​യ ഗ്ര​ന്ഥ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ണ്ടി​ച്ചേ​രി, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, രാ​ജ​സ്ഥാ​ന്‍, മ​ണി​പ്പൂ​ര്‍, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗോ​ത്ര​വ​ര്‍​ഗ നൃ​ത്ത​രൂ​പ​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

കൊ​ല്ലം ബീ​ച്ചി​ല്‍ ബ​ഡാ​യി ബം​ഗ്ലാ​വ് ഫെ​യിം ആ​ര്യ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച മെ​ഗാ ഷോ ​ജ​ന​ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി.വ​ലി​യ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം വാ​രാ​ഘോ​ഷം ന​ട​ന്ന​ത്.