ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ സം​ഗ​മം നടത്തി
Sunday, September 15, 2019 11:02 PM IST
കൊല്ലം: ക​രു​ത​ലിന്‍റെ കൈ​പി​ടി​ച്ച് അ​വ​രെ​ത്തി ക​ള​ങ്ക​മി​ല്ലാ​ത്ത ക​ളി​ചി​രി​ക​ള്‍​ക്ക് വേ​ദി​യാ​യി ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ സം​ഗ​മം 2019. ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ​യും ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ സം​ഗ​മ​ത്തി​ലാ​ണ് ജീ​വി​ത​ത്തി​ല്‍ ഒ​റ്റ​യ്ക്കാ​യ കു​ഞ്ഞു​ങ്ങ​ളും അ​വ​രു​ടെ ക​രം പി​ടി​ച്ചു ക​രു​ത​ലേ​കി​യ മാ​താ​പി​താ​ക്ക​ളും ഒ​ത്തു​ചേ​ര്‍​ന്ന​ത്.
ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ചി​ല്‍​ഡ്ര​ൺസ് ഹോ​മു​ക​ളി​ല്‍ നി​ന്ന് ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ അ​ഥ​വാ വീ​ട്ടുവ​ള​ര്‍​ത്ത​ല്‍ പ​രി​ച​ര​ണ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ​യും അ​വ​രെ ഏ​റ്റെ​ടു​ത്ത മാ​താ​പി​താ​ക്ക​ളു​ടേ​യും ഒ​ത്തു​ചേ​ര​ലി​ല്‍ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു സംഗമം ഉ​ദ്ഘാ​ട​നം ചെയ്തു. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം കു​ട്ടി​ക​ളു​ടെ സ്ഥാ​പ​ന​വാ​സ​ത്തി​ന​പ്പു​റം അ​തി​ജീ​വ​ന​ത്തി​ന്‍റെ സു​സ്ഥി​ര​ത ക​ണ്ടെ​ത്താ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധേ​യ​വും ന​യ​പ​ര​വു​മാ​യ ഉ​ള്‍​ക്കാ​ഴ്ച​യാ​ണ് ഇ​ത്ത​ര​മൊ​രു സം​ഗ​മ​ത്തി​ന് മാ​റ്റ് കൂ​ട്ടു​ന്ന​ത് എ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.
ഏ​റ്റെ​ടു​ത്ത കു​ടും​ബ​ങ്ങ​ളു​ടെ പ​രി​ച​ര​ണ മി​ക​വി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. മി​ക​ച്ച ബാ​ല​നീ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം ബി​ആ​ര്‍സി ന​ല്‍​കി​വ​രു​ന്ന പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. ജി​ല്ലാ ചൈ​ല്‍​ഡ് ലൈ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​എ​ബ്ര​ഹാം, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ. ​മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​യി​രു​ന്നു പു​ര​സ്‌​കാ​ര​ങ്ങ​ള്‍.
ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​പി. സ​ജി​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു. ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ അം​ഗം സി. ​ജെ ആന്‍റ​ണി, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സ​നി​ല്‍ വെ​ള്ളി​മ​ണ്‍, ഡോ. ​അ​നി​ത​കു​മാ​രി, സിബിഎം​ആ​ര്‍ പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ബു ചെ​റി​യാ​ന്‍, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ജെ. ​പ്ര​സ​ന്ന​കു​മാ​രി, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷ​ണ്‍​മു​ഖ​ദാ​സ്, മീ​നാ​കു​മാ​രി, മു​ര​ളീ​ധ​ര​ന്‍​പി​ള്ള, സോ​നു എ​സ് നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​ഭ​വം പ​ങ്കി​ട​ല്‍, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ന​ട​ന്നു.