റെയിൽവേയുടെ ഒഴിപ്പിക്കൽ; 23 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​ ു
Sunday, September 15, 2019 11:05 PM IST
പു​ന​ലൂ​ര്‍: ആ​ര്യ​ങ്കാ​വ് തെന്മല തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റെ​യി​ല്‍​വേ ലൈ​നി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ്റെ​യി​ല്‍​വേ ന​ല്‍​കി​യ നോ​ട്ടീ​സ് കാ​ലാ​വ​ധി 23 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​താ​യി എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എംപി അ​റി​യി​ച്ചു.
ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ല്‍​വേ ന​ല്‍​കി​യ നോ​ട്ടീ​സി​ലെ അ​വ​സാ​ന​തീ​യ​തി സെ​പ്റ്റം​ബ​ര്‍ 12 ആ​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ നാലിന് ​തി​രു​ച്ചി​റാ​പ്പ​ള​ളി​യി​ല്‍ ചേ​ര്‍​ന്ന എംപി മാ​രു​ടെ യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി നി​ര്‍​ത്തി​വെ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തു.
ഓ​ണ​ക്കാ​ല​ത്ത് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നു​ള​ള ആ​വ​ശ്യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും എംപി. യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി സം​ബ​ന്ധി​ച്ച് എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ഉ​ന്ന​യി​ച്ച ആ​വ​ശ്യം ദ​ക്ഷി​ണ​മേ​ഖ​ല ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട മ​ധു​ര ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കു​ക​യും ചെ​യ്തു.
എംപി യു​ടെ ആ​വ​ശ്യ​ത്തെ​തു​ട​ര്‍​ന്നാ​ണ് കാ​ലാ​വ​ധി നീ​ട്ടി​വ​ച്ച​ത്. ത​ല​മു​റ​ക​ളാ​യി താ​മ​സി​ച്ചുവ​രു​ന്ന​വ​രെ യാ​തൊ​രു പ​രി​ഗ​ണ​ന​യും കൂ​ടാ​തെ ഒ​ഴി​പ്പി​ക്കാ​നു​ള​ള റെ​യി​ല്‍​വേ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

ച​വ​റ: ച​വ​റ ല​യ​ണ്‍​സ് ക്ല​ബ് പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​മാ​യി ചേ​ര്‍​ന്ന് കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു.​ ച​വ​റ സാ​മൂ​ഹി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ​സ്. ശാ​ലി​നി കി​ട​പ്പ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.​ ഡോ. ​ഫൈ​സ​ല്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ച​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി റി​യാ​സ് ചെ​ങ്ങ​ഴ​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സു​ജി​ത്ത്, അ​ര​വി​ന്ദ​ന്‍, ബി.​കെ.​പി​ള​ള, ഹ​സ​ന്‍ പെ​രു​ങ്കു​ഴി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ‍