മേ​ഴ്‌​സി ര​വി​ അനുസ്മരണം നട‌ത്തി
Sunday, September 15, 2019 11:05 PM IST
കൊ​ല്ലം : മേ​ഴ്‌​സി ര​വി​യു​ടെ നേ​തൃ​വൈ​ഭ​വും കു​ലീ​ന​പെ​രു​മാ​റ്റ​വും എ​ല്ലാ​വ​ര്‍​ക്കും മാ​തൃ​ക​യാ​ണെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മേ​ഴ്‌​സി ര​വി സ്മാ​ര​ക​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മേ​ഴ്‌​സി ര​വി​യു​ടെ 10-ാം ച​ര​മ വാ​ര്‍​ഷി​കം കൊ​ല്ലം ഡി​സി​സി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ച​ട​ങ്ങി​ല്‍ ജി​ല്ലാ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ​സി രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
മേ​ഴ്‌​സി ര​വി​യു​ടെ പേ​രി​ലു​ള്ള പു​ര​സ്‌​കാ​രം കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ സ​മ്മാ​നി​ച്ചു.
അ​വാ​ര്‍​ഡ് ജേ​താ​വി​നെ എ​സ്.​സു​ധീ​ശ​ന്‍ പ​രി​ച​യ​പ്പെ​ടു​ത്തി.
ഷാ​നാ​വാ​സ് ഖാ​ന്‍, എ​ന്‍.​അ​ഴ​കേ​ശ​ന്‍, കെ.​സു​രേ​ഷ് ബാ​ബു, ഡോ.​പ്ര​താ​പ​വ​ര്‍​മ്മ ത​മ്പാ​ന്‍, പ്രഫ.​ഇ.​മേ​രി​ദാ​സ​ന്‍, കെ.​സോ​മ​യാ​ജി, ജ​മീ​ലാ ഇ​ബ്രാ​ഹിം, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ന്‍ ,നെ​ടു​ങ്ങോ​ലം ര​ഘു തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

റോ​ള​ർ സ്കേ​റ്റിം​ഗ് ര​ജി​സ്‌​ട്രേ​ഷ​ൻ

കൊ​ല്ലം: 2019 ലെ ​ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന അ​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ റോ​ള​ർ സ്കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ indiaskate .com ൽ 30 ​ന് മു​മ്പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​. സെ​ക്ര​ട്ട​റി പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.​ ഫോ​ൺ: 9447230830.