മ​ല​യാ​ള സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം
Sunday, September 15, 2019 11:06 PM IST
കൊ​ല്ലം: ഐ​ക്യ മ​ല​യാ​ള പ്ര​സ്ഥാ​ന​വും മ​ല​യാ​ള ഐ​ക്യ​വേ​ദി​യും ന​ട​ത്തു​ന്ന മ​ല​യാ​ള സ​മ​ര​ത്തി​ന് അ​ഖി​ല​കേ​ര​ള പു​രാ​ണ പാ​രാ​യ​ണ ക​ലാ​സം​ഘ​ടന ​ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ള​ത്തെ സ്നേ​ഹി​ക്കു​ക-​ഭാ​ഷ​യെ പോ​ഷി​പ്പി​ക്കു​ക, ശ്രേ​ഷ്ഠ​ഭാ​ഷ​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​തി​രി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് സ​മ​രം.
പു​രാ​ണ പാ​രാ​യ​ണ ക​ലാ​സം​ഘ​ട​ന വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​സു മു​ഖ​ത്ത​ല, കെ.​പി.​സ​ജി​നാ​ഥ്, കാ​ക്ക​ക്കോ​ട്ടൂ​ർ മു​ര​ളി, വ​ട്ടി​യൂ​ർ​ക്കാ​വ് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, രാ​ജ​ൻ സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.