പാ​മ്പു ക​ടി​യേ​റ്റ് പ​ശു​ക്കി​ടാ​വ് ച​ത്തു
Sunday, September 15, 2019 11:06 PM IST
ച​വ​റ: കെ​എം​എം​എ​ൽ ഖ​ന​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത പൊ​ൻ​മ​ന പ്ര​ദേ​ശ​ത്ത് പാ​മ്പു ക​ടി​യേ​റ്റ് പ​ശു​ക്കി​ടാ​വ് ച​ത്തു. ക​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്ന് കി​ഴ​ക്കു​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന നി​ഷാ​ല​യ​ത്തി​ൽ പ്ര​ശാ​ന്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റ് മാ​സം പ്രാ​യ​മാ​യ പ​ശു​ക്കി​ടാ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​മ്പ് ക​ടി​യേ​റ്റ് ച​ത്ത​ത്.
ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും നാ​യ്ക്ക​ളു​ടേ​യും ശ​ല്യ​ത്താ​ൽ പ​ശു​ക്ക​ൾ, പോ​ത്തു​ക​ൾ, തു​ട​ങ്ങി​യ​വ പ​ല പ്രാ​വ​ശ്യ​മാ​യി ക​ടി​യേ​റ്റ് ച​ത്തി​ട്ടു​ള്ള​താ​ണ​ന്ന് പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​യു​ന്നു. ആ​ൾ താ​മ​സ​മു​ള്ള പ്ര​ദേ​ശ​ത്തെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.