കാ​ക്ക​നാ​ട​ന്‍റെ ഭാ​ര്യ അ​മ്മി​ണി​ നിര്യാതയായി
Monday, September 16, 2019 12:40 AM IST
കൊ​​​ല്ലം: പ്ര​​​ശ​​​സ്ത എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന കാ​​​ക്ക​​​നാ​​​ട​​​ന്‍റെ ഭാ​​​ര്യ ഇ​​​ര​​​വി​​​പു​​​രം അ​​​ർ​​​ച്ച​​​ന​​​യി​​​ൽ അ​​​മ്മി​​​ണി കാ​​​ക്ക​​​നാ​​​ട​​​ൻ (80) നി​​ര്യാ​​ത​​യാ​​യി. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖം മൂ​​​ലം കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി കി​​​ട​​​പ്പാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും.

ഏ​​​ലി​​​യാ​​​മ്മ ടി.​​​ മാ​​​ത്യു എ​​​ന്ന അ​​​മ്മി​​​ണി കാ​​​ക്ക​​​നാ​​​ട​​​ൻ പ​​​ത്ത​​​നം​​​തി​​​ട്ട കു​​​റി‍​യ​​​ന്നൂ​​​ർ തു​​​രു​​​ത്തി​​​യി​​​ൽ മ​​​ത്താ​​​യി​​​യു​​​ടെ​​​യും കു​​​ന്പ​​​നാ​​​ട് ത​​​ച്ച​​​ക്കാ​​​ട്ട് കു​​​റ്റി​​​ക്കാ​​​ട്ടെ പെ​​​ണ്ണ​​​മ്മ​​​യു​​​ടെയും മ​​​ക​​​ളാ​​ണ്. പ​​​ഞ്ചാ​​​ബി​​​ലെ ഫി​​​റോ​​​സ്പുർ ഫ്രാ​​​ൻ​​​സീ​​​സ് ന്യൂ​​​ട്ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സിം​​​ഗ് പ​​​ഠ​​ന​​ത്തി​​നു​​ശേ​​ഷം ഡ​​ൽ​​ഹി സ​​​ഫ്ദ​​​ർ​​​ജം​​​ഗ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ കിം​​​ഗ് സൗ​​​ദ്, മാ​​​ലി​​​ക് ഫൈ​​​സ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ജോ​​​ലി ചെ​​​യ്തു. 1965 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നാ​​യി​​രു​​ന്നു ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ് കാ​​​ക്ക​​​നാ​​​ട​​​നു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം. തു​​​ട​​​ർ​​​ന്ന് ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ചു. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം കാ​​​ക്ക​​​നാ​​​ട​​​നോ​​​ടൊ​​​ത്ത് കൊ​​​ല്ല​​​ത്ത് താ​​​മ​​​സ​​​മാ​​​ക്കി. കാ​​​ക്ക​​​നാ​​​ട​​​നെക്കു​​​റി​​​ച്ച് എ​​​ന്‍റെ ബേ​​​ബി​​​ച്ചാ​​​യ​​​ൻ എ​​​ന്ന പേ​​​രി​​​ൽ 2014ൽ ​​​പു​​​സ്ത​​​കം എ​​​ഴു​​​തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

മ​​​ക്ക​​​ൾ: രാ​​​ധ (​പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), രാ​​​ജ​​​ൻ (​ഇ​​​ക്ക​​​ണോ​​​മി​​​ക് ടൈം​​​സ്, മും​​​ബൈ), ഋ​​​ഷി (​ഇ​​​ക്ക​​​ണോ​​​മി​​​ക് ടൈം​​​സ്, ഡ​​​ൽ​​​ഹി.) മ​​​രു​​​മ​​​ക്ക​​​ൾ: ബി​​​ന്ദു, പ​​​രേ​​​ത​​​നാ​​​യ ഗി​​​രി​​​ധ​​​ര​​​ൻ​ നാ​​​യ​​​ർ.