അ​മ്മി​ണി​ കാ​ക്ക​നാ​ട​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Monday, September 16, 2019 10:53 PM IST
കൊ​ല്ലം: കാ​ക്ക​നാ​ട​ന്‍റെ ഭാ​ര്യ അ​മ്മി​ണി കാ​ക്ക​നാ​ട​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. തേ​വ​ള്ളി മാ​ര്‍​ത്തോ​മ പ​ള്ളി​യു​ടെ പോ​ള​യ​ത്തോ​ട് സെ​മി​ത്തേ​രി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങ് ന​ട​ന്ന​ത്.
കാ​ക്ക​നാ​ട​ന്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തോ​ട് ചേ​ര്‍​ന്നാ​ണ് മാ​ര്‍​ത്തോ​മ പ​ള്ളി സെ​മി​ത്തേ​രി.
വ​സ​തി​യാ​യ ഇ​ര​വി​പു​രം അ​ര്‍​ച്ച​ന​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​മു​ത​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ച ഭൗ​തി​ക ശ​രീ​ര​ത്തി​ല്‍ സാം​സ്‌​കാ​രി​ക -ക​ലാ പ്ര​വ​ര്‍​ത്ത​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊ​തു പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി ജീ​വി​ത​ത​തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. സി​പി​എം പി​ബി അം​ഗം എം.​എ ബേ​ബി, മു​ന്‍ പ്ലാ​നി​ങ് ബോ​ര്‍​ഡ് അം​ഗം സി.​പി. ജോ​ണ്‍, എ​ഴു​ത്തു​കാ​ര​നാ​യ ബാ​ബു കു​ഴി​മ​റ്റം, കെ.​വി മോ​ഹ​ൻ​കു​മാ​ർ, വി​നു ബ​ബ്ര​ഹാം, ച​വ​റ കെ.​എ​സ്. പി​ള്ള, പ്ര​സാ​ധ​ക​ൻ ആ​ശ്രാ​മം ഭാ​സി, എം.​എം അ​ൻ​സാ​രി, ആ​ര്‍.​എ​സ്. ബാ​ബു, എം​എ​ല്‍​എ മാ​രാ​യ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, എം. ​നൗ​ഷാ​ദ്, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ന്‍, ക​ള​ക്ട​ര്‍ എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര​ജ് ര​വി, കെ.​വി മോ​ഹ​ന്‍ കു​മാ​ര്‍, കു​രീ​പ്പു​ഴ ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.