കു​ള​ത്തു​പ്പു​ഴ​യി​ല്‍ ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ; സം​ഭ​വം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം
Wednesday, September 18, 2019 11:47 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച​യും ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ശ്ര​മ​വും ന​ട​ന്നു. കു​ള​ത്തു​പ്പു​ഴ ആ​ന​ക്കൂ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ലും ടൗ​ണ്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ആ​ന​ക്കൂ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക വ​ഞ്ചി​ക​ളും വ​ഴി​പാ​ട് കൗ​ണ്ട​റും കു​ത്തി തു​റ​ന്ന്‍ കാ​ല്‍​ല​ക്ഷം രൂ​പ​യോ​ളം ക​വ​ര്‍​ച്ച ന​ട​ത്തി.

തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ വെ​ള്ളം ഒ​ഴി​ക്കു​ക​യും തു​ണി​കൊ​ണ്ട് വി​ര​ല്‍ പാ​ടു​ക​ള്‍ മാ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​ക​ള്‍ ധ​രി​ക്കു​ന്ന നൈ​റ്റി അ​ണി​ഞ്ഞു​കൊ​ണ്ട് രാ​ത്രി 12 ഓ​ടെ​യാ​ണ് മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ക​യ​റു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ള്‍ വ​ഞ്ചി​ക​ള്‍ പൊ​ളി​ക്കു​ന്ന​തും കൗ​ണ്ട​റി​ല്‍ ക​യ​റു​ന്ന​തും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി ​സ​തി​കു​മാ​ര്‍, എ​സ്ഐ ​വി ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. മോ​ഷ്ടാ​വ് ഊ​രി എ​റി​ഞ്ഞ നൈ​റ്റി​യി​ല്‍ നി​ന്ന് മ​ണം പി​ടി​ച്ച് ഓ​ടി​യ പോ​ലീ​സ് നാ​യ പ​തി​നാ​റേ​ക്കാ​ര്‍ ഭാ​ഗ​ത്ത് വ​രെ ഓ​ടി. മോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച നൈ​റ്റി എ​ടു​ത്ത​ത് ഇ​വി​ടെ നി​ന്നാ​കാം എ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്.

അ​തേ​സ​മ​യം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ അ​ടു​ത്ത ദി​വ​സ​മാ​ണ് വ​ഞ്ചി​ക​ള്‍ തു​റ​ന്ന​ത്. അ​തി​നാ​ല്‍ കാ​ര്യ​മാ​യ തു​ക ന​ഷ്ട​മാ​യി​ല്ല. കു​ള​ത്തു​പ്പു​ഴ ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​ത്തും ക​വ​ര്‍​ച്ച ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് ഒ​രു മ​തി​ലു​മാ​ത്രം അ​ക​ല​മു​ള്ള ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച ഏ​വ​രെ​യും അ​മ്പ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.