സ​ർ​ജ​ന്മാ​രു​ടെ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ
Thursday, September 19, 2019 10:32 PM IST
കൊ​ല്ലം: ഓ​റ​ൽ ആ​ന്‍റ് മാ​ക്സി​ലോ സ​ർ​ജ​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​സോ​സി​യേ​ഷ​ൻ ഒ​ഫ് ഓ​റ​ൽ ആ​ന്‍റ് മാ​ക്സി​ലോ ഫേ​ഷ്യ​ൽ സ​ർ​ജ​ന്‍റ്സ് ഒ​ഫ് ഇ​ന്ത്യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ വാ​ർ‌​ഷി​ക സ​മ്മേ​ള​നം ഇ​ന്ന​മു​ത​ൽ 22വ​രെ ന​ട​ക്കും.
പ്രീ ​കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് കൊ​ല്ലം അ​സീ​സി​യ ദ​ന്ത​ൽ കോ​ള​ജി​ലും കോ​ൺ​ഫ​റ​ൻ​സ് നാ​ളെ​യും മ​റ്റ​ന്നാ​ളും കൊ​ല്ലം ബീ​ച്ച് ഹോ​ട്ട​ലി​ലു​മാ​ണ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി മു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഡോ.​സ​ഞ്ജീ​വ് നാ​യ​ർ, ഡോ.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കും.
വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ദേ​ശ​ല​ക്ഷ്യം പ്ര​തി​നി​ധി​ക​ൾ​ക​ൾ​ക്ക് രാ​ജ്യ​ത്തി​ന​ക​ത്തെ പ്ര​ശ​സ്ത സ​ർ​ജ​ന്മാ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്ക​ലാ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​സൂ​ര​ജ്, ഡോ.​ജോ​സ​ഫ് എ​ഡ്വേ​ർ​ഡ്, ഡോ.​യെ​ശ​സ്വി​നി, ഡോ.​മു​ര​ളി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.