കൊല്ലത്തെ ആ​ധു​നി​ക​ത​യു​ടെ നി​റ​വി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ന​ഗ​ര രൂ​പ​ക​ല്പ​നാ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം
Friday, September 20, 2019 10:44 PM IST
കൊല്ലം: അ​ര്‍​ബ​ന്‍ ഡി​സൈ​ന്‍ മാ​സ്‌​റ്റേ​ഴ്സ് ത്രി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം തു​ട​ങ്ങി. ഹോ​ട്ട​ല്‍ റാ​വി​സി​ല്‍ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി ​ശ​ശി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​രാ​സൂ​ത്ര​ണ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രഫ​ഷ​ണ​ലു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ച്ച് ആ​ധു​നി​ക സ​ങ്ക​ല്പ​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​ര്‍​ക്കി​ട​യി​ലെ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ക വ​ഴി ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ ത​ന്നെ മാ​റ്റി​യെ​ഴു​താ​നാ​കു​മെ​ന്നും പ​റ​ഞ്ഞു.

മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. വ​രും കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ടു​ള്ള വി​ക​സ​ന​മാ​കും ഇ​നി​യ​ങ്ങോ​ട്ട് ന​ട​പ്പി​ലാ​ക്കു​ക. ന​ഗ​രാ​സൂ​ത്ര​ണ​ത്തി​ന്‍റെ മി​ക​വി​ലൂ​ടെ അ​ത് സാ​ധ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ര്‍​ബ​ന്‍ ഡി​സൈ​നേ​ഴ്സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​രാ​സൂ​ത്ര​ണ​ത്തി​ലെ പു​ത്ത​ന്‍ പ്ര​വ​ണ​ത​ക​ള്‍, വി​ജ​യ​മാ​തൃ​ക​ക​ള്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​സൂ​ത്ര​ണ പ​ദ്ധ​തി ച​ര്‍​ച്ച​യാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്.

പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ള്‍, നി​ര്‍​മി​തി​ക​ള്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ നി​ല​നി​ര്‍​ത്തി​യു​ള്ള സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കു​ന്ന മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യ്യാ​റാ​ക്കാ​നു​ള്ള വ​ഴി​ക​ള്‍ ക​ണ്ടെ​ത്തു​മെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് പ​റ​ഞ്ഞു.

പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​നം, ന​ഗ​ര സേ​വ​ന​ങ്ങ​ളും അ​വ​യു​ടെ കൈ​കാ​ര്യം ചെ​യ്യ​ലും, വി​നോ​ദ​സ​ഞ്ചാ​ര​വും പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വും, ന​ഗ​ര​ങ്ങ​ളു​ടെ പൂ​ര്‍​വ​സ്ഥി​തി വീ​ണ്ടെ​ടു​ക്ക​ലും ദു​ര​ന്ത​നി​വാ​ര​ണ​വും, ന​ഗ​ര​ഭ​ര​ണം, ന​ഗ​രാ​സൂ​ത്ര​ണം എ​ന്നി​വ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കും.

ഐ​യുഡി​ഐ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. അ​നു​രാ​ഗ് ചൗ​ഫ്‌​ലാ, കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് എ.​കെ.ഹ​ഫീ​സ്, ഐയുഡി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ര്‍ കി​നി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സം​സ്ഥാ​ന-​ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍​മാ​ര്‍, ന​ഗ​രാ​സൂ​ത്ര​ണ രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​ര്‍, അ​ര്‍​ബ​ന്‍ ഡി​സൈ​ന​ര്‍​മാ​ര്‍, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ര്‍​ബ​ന്‍ ഡി​സൈ​നേ​ഴ്സ് ഇ​ന്ത്യ അം​ഗ​ങ്ങ​ള്‍, കേ​ര​ള​ത്തി​ന് പു​റ​മെ മം​ഗ​ലാ​പു​രം, ഹൈ​ദ്ര​ബാ​ദ്, ബാം​ഗ്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള​ള ന​ഗ​ര രൂ​പ​ക​ല്പ​നാ വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​ണ്‍​ക്ലേ​വ് 23ന് ​സ​മാ​പി​ക്കും.