നാ​ട്ടു​കാ​ർ​ക്കും പോ​ലീ​സി​നും നേ​രേ തോ​ക്ക് ചൂ​ണ്ടി​യ ഓ​യി​ല്‍​പാം മാ​നേ​ജ​ര്‍ പി​ടി​യി​ല്‍
Friday, September 20, 2019 10:44 PM IST
ക​ട​യ്ക്ക​ല്‍: തോ​ക്ക് ചൂ​ണ്ടി ഒ​രു പ്ര​ദേ​ശ​ത്തെ​യും പോ​ലീ​സി​നെ​യും മ​ണി​ക്കൂ​റു​ക​ള്‍ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ഓ​യി​ല്‍​പാം അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഒ​ടു​വി​ല്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം ചി​ത​റ എ​സ്റ്റേ​റ്റി​ല്‍ അ​രി​പ്പ​യി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് അ​രി​പ്പ എ​സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ പ്ര​തീ​ഷ് പി ​നാ​യ​ര്‍ നാ​ട്ടു​കാ​രെ​യും സ്കൂ​ള്‍ കു​ട്ടി​ക​ളെ​യു​മ​ട​ക്കം തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് ക​ട​ക്ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​രി​പ്പ​യി​ലെ ഓ​യി​ല്‍​പാം ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​തീ​ഷു​മാ​യി പോ​ലീ​സ് സം​സാ​രി​ച്ചു നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ റി​വോ​ള്‍​വ​ര്‍ മോ​ഡ​ല്‍ തോ​ക്ക് എ​ടു​ത്ത് എ​സ് ഐ ​ക്ക് നേ​രെ ചൂ​ണ്ടു​ക​യും ഇ​വി​ടെ നി​ന്നും പോ​യി​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​നി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ആ​ദ്യം ഇ​വി​ടെ നി​ന്നും പി​ന്മാ​റി​യ പോ​ലീ​സ് പ​ല​ത​വ​ണ ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ലാ​യി എ​ത്തി തു​ട​ങ്ങി. ഇ​തി​നി​ട​യി​ല്‍ പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ട​യ്ക്ക​ലി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സും ആം​ബു​ല​ന്‍​സും സ്ഥ​ല​ത്തേ​ക്ക് എ​ത്തി. നാ​ട്ടു​കാ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും നാ​ട​കീ​യ​മാ​യി ക്വാ​ര്‍​ട്ടേ​ഴ്സി വാ​തി​ല്‍ ച​വി​ട്ടി​പൊ​ളി​ച്ച് പ്ര​തീ​ഷി​നെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പി​ടി​കൂ​ടു​ന്ന സ​മ​യ​ത്തും ഇ​യാ​ള്‍ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​യാ​ളെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് ഓ​യി​ല്‍​പാം അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​കം ഇ​യാ​ള്‍ ഇ​ങ്ങ​നെ ചെ​യ്യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ട​യ്ക്ക​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

ക​ട​യ്ക്ക​ല്‍ സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സ​ജു, സ​ജീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തീ​ഷി​നെ കീ​ഴ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ഒ​രു പ്ര​ദേ​ശ​ത്തെ ആ​കെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യി​ട്ടും ഓ​യി​ല്‍​പാം അ​ധി​കൃ​ത​ര്‍ ആ​രും ത​ന്നെ സ്ഥ​ല​ത്ത് എ​ത്തി​യി​ല്ല‍. ഇ​ത് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.