വി​ശ്വ​ശാ​ന്തി ദി​നാ​ച​ര​ണം ഇ​ന്ന്
Friday, September 20, 2019 10:44 PM IST
കൊ​ല്ലം: ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​മാ​ധി​ദി​ന​മാ​യ ഇ​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ൽ വി​ശ്വ​ശാ​ന്തി ദി​ന​മാ​യി ആ​ച​രി​ക്കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ സം​ഗ​മം, ഗു​രു ഭാ​ഗ​വ​ത പാ​രാ​യ​ണം, മ​ഹാ സ​മ്മേ​ള​നം, സ​മാ​ധി സ​ന്ദേ​ശ ജാ​ഥ, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ത്തും.
രാ​വി​ലെ എ​ട്ടി​ന് കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​ശ്വ​ശാ​ന്തി ദി​നാ​ച​ര​ണ സ​മ്മേ​ള​നം സം​ഘം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ഴു​കോ​ൺ രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി ബി.​രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​ഘം വ​നി​താ വി​ഭാ​ഗം ദേ​ശീ​യ ചെ​യ​ർ​മാ​ൻ എ​സ്.​ശാ​ന്തി​നി ഗു​രു​പ്ര​സാ​ദ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ടാ​ത്ത​ല വ​സ​ന്ത​കു​മാ​രി, കാ​ര്യ​റ രാ​ജീ​വ്, ര​തി സു​രേ​ഷ്, കെ.​മ​ധു​ലാ​ൽ, ഉ​ഷാ രാ​ജ​ൻ കു​ള​മ​ട, പു​തു​ക്കാ​ട്ടി​ൽ വി​ജ​യ​ൻ, തൊ​ടി​യൂ​ർ സു​ലോ​ച​ന, ല​തി​കാ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്ന് ഗു​രു​സ​മാ​ധി ദി​നാ​ച​ര​ണ സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശി​വ​ഗി​രി​യി​ലേ​യ്ക്കു​ള്ള സ​മാ​ധി സ​ന്ദേ​ശ ജാ​ഥ ക്യാ​പ്റ്റ​ൻ എ​സ്.​ശാ​ന്തി​നി​ക്ക് പീ​ത​പ​താ​ക കൈ​മാ​റി സി​പി​ഐ ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​എ​ൽ​എ എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ സ​മാ​ധി സ​ന്ദേ​ശം ന​ൽ​കും.
പ​ര​വൂ​ർ മോ​ഹ​ൻ​ലാ​ൽ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ബി.​സ്വാ​മി​നാ​ഥ​ൻ, ക്ലാ​പ്പ​ന സു​രേ​ഷ്, ഓ​ട​നാ​വ​ട്ടം എം.​ഹ​രീ​ന്ദ്ര​ൻ, ഉ​മാ​ദേ​വി, രാ​ധാ പ​ങ്ക​ജാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ശി​വ​ഗി​രി​യി​ലേ​യ്ക്കു​ള്ള യാ​ത്ര പ്ര​യാ​ണം ആ​രം​ഭി​ക്കും.