ലോ​ക​സ്മൃ​തി​ക്ഷ​യ മാ​സാ​ച​ര​ണം; ബോധവത്കരണം നടത്തി
Saturday, September 21, 2019 11:46 PM IST
കൊ​ല്ലം: ലോ​ക സ്മൃ​തി​ക്ഷ​യ മാ​സാ​ച​ര​ണം കൊ​ല്ലം വി​വി ന്യൂ​റോ ക്ലി​നി​ക്കി​ൽ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്മൃ​തീ​ക്ഷ​യ രോ​ഗ​ത്തെകു​റി​ച്ചും രോ​ഗി പ​രി​ച​ര​ണ​ത്തെ കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്കു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ഡ​യ​റ​ക്ട​ർ ഡോ. ​ജെ . ശ്രീ​കു​മാ​ർ ന​ട​ത്തി.

സ്മൃ​തീ​ക്ഷ​യ​രോ​ഗം ത​ട​യാ​ൻ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട ജീ​വി​ത​ച​ര്യ​ക​ൾ, വ​ന്നാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സു​ഖം ചി​കി​ൽ​സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം കൊ​ണ്ടും പ​രി​ച​ര​ണം കൊ​ണ്ടും ഒ​രു പ​രി​ധി വ​രെ ഈ ​അ​സു​ഖ​ബാ​ധി​ത​രെ ചി​കി​ൽ​സി​ക്കാം എ​ന്നു ഡോ. ​ശ്രീ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഈ ​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടോ എ​ന്നു 10 വർഷം മു​ൻ​പു വ​രെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ഒ​രു പ​രി​ധി വ​രെ ജീ​വി​ത​ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ രോ​ഗ സാ​ധ്യ​ത ഉ​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദം ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തേ​ക്ക് ഈ ​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന വി​വി ക്ലി​നി​ക്കി​ൽ ല​ഭ്യ​മാ​ക്കും. അ​ജി​ത്കു​മാ​ർ, ര​ശ്മി എ​ന്നി​വ​ർ പ്രസംഗി​ച്ചു ..