പ​രി​സ്ഥി​തി സം​ര​ക്ഷ​ണ റാ​ലി​യും സി​ഗ്‌​നേ​ച്ച​ർ കാ​മ്പ​യി​നും ന​ട​ന്നു
Saturday, September 21, 2019 11:50 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി മി​ലാ​ദെ ഷെ​രീ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ റാ​ലി​യും സി​ഗ്‌​നേ​ച്ച​ർ കാ​മ്പ​യി​നും ന​ട​ന്നു.
കു​റ്റി​യി​ൽ മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഡി.​സ​ഞ്ജീ​വ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി​യ​ത്.

ശാ​സ്താം​കോ​ട്ട ജം​ഗ്ഷ​നി​ൽ ന​ട​ന്ന സി​ഗ് നേ​ച്ച​ർ കാ​മ്പ​യി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്.​സ​ഞ്ജീ​വ് കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ എ​ബി പാ​പ്പ​ച്ച​ൻ, സി.​എ​സ് ല​ത, ആ​നി​സ് സെ​യ്ഫ്, പി.​പി അ​ജ​യ​ൻ, സു​നി​ൽ, അ​ക്ബ​ർ ഷാ, ​ക​വി​ത, വ​രു​ൺ, വി​ദ്യാ​ർ​ഥി​ക​ളാ​യ ഗൗ​തം​ച​ന്ദ്ര, ശ​ബ​രി, ആ​സി​ഫ്, ആ​ഷി​ഖ്, സാ​രം​ഗ്, നി​യാ​സ്, ആ​സാ​ദ്, ഗോ​പി​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.