അസൗകര്യങ്ങളുടെ നടുവിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം
Saturday, September 21, 2019 11:50 PM IST
ശാ​സ്താം​കോ​ട്ട: ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​നം​പ്ര​തി വ​ന്നു പോ​കു​ന്ന ശാ​സ്താം​കോ​ട്ട റെ​യി​ൽവേ ​സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യെ​ന്ന് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്ന് നി​ന്ന വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കു​വാ​ൻ പ​രി​മി​ത​മാ​യ ഇ​രി​പ്പി​ട​ങ്ങ​ൾ മാ​ത്ര​മു​ള്ള ഇ​വി​ടെ ഉ​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച കു​റ​ച്ചു കാ​ടു​വെ​ട്ടി​യെ​ങ്കി​ലും പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ചാ​ഞ്ഞ് നി​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് പ്ലാ​റ്റ്ഫോ​മി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കി​ൽ ന​ട​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ശേ​ഷം അ​ധി​ക​മാ​യി വ​ന്ന മെ​റ്റ​ൽ ക​ഷ​ണ​ങ്ങ​ൾ പ്ലാ​റ്റ്ഫോ​മി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.

പ്ലാ​റ്റു ഫോ​മി​ൽ കൂ​ടി​കി​ട​ക്കു​ന്ന മെ​റ്റ​ൽ പൊ​ടി​യി​ൽ കാ​ട് പി​ടി​ച്ച​തോ​ടെ പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കാ​നു​ള്ള സ്ഥ​ലം കു​റ​യു​ക​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും നേ​രി​ടു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി പ​റ​യു​ന്നു. റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​പാ​ല​നം ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ധാ​ര​ണ​യി​ൽ വ​ഴി​പാ​ടാ​യി മാ​റു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി പ​റ​യു​ന്നു.