അ​യ്യ​പ്പ ഭ​ക്ത​ര്‍​ക്ക് ​വൈ​ദ്യ സ​ഹാ​യം; ‍ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​മെ​ന്ന് എം​പി
Sunday, October 13, 2019 12:00 AM IST
കൊ​ല്ലം: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ വ​ഴി കൂ​ടു​ത​ല്‍ ഫ​ണ്ട് കേ​ര​ള​ത്തി​ന് ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ട​പെ​ടു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​എ​ച്ച്എം സ്കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ലി​രു​ത്താ​ന്‍ എ​ന്‍​എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​കേ​ശ​വേ​ന്ദ്ര കു​മാ​റു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഈ ​വി​ഷ​യം അ​റി​യി​ച്ച​ത്.

ശ​ബ​രി​മ​ല​യു​ടെ ഇ​ട​ത്താ​വ​ള​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യും പ​മ്പ​യും മാ​ത്ര​മ​ല്ല, അ​യ്യ​പ്പ​ന്മാ​ര്‍ താ​വ​ള​മാ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രേ​യും ന​ഴ്സു​മാ​രേ​യും മ​റ്റ് സ്റ്റാ​ഫു​ക​ളേ​യും ദേ​ശീ​യാ​രോ​ഗ്യ മി​ഷ​ന്‍ വ​ഴി നി​യ​മി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ കു​ട്ട​നാ​ട് പ്ര​ദേ​ശം വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ച്ച സ്ഥ​ല​മാ​ണ്. മൂ​ന്നു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. വെ​ള്ള​പ്പൊ​ക്ക​വും പ്ര​ള​യ​വും പി​എ​ച്ച്സി​ക​ളേ​യും ബാ​ധി​ച്ചു.

എം​പി​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം കു​ട്ട​നാ​ടി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കാ​മെ​ന്നും വ​രാ​ന്‍ പോ​കു​ന്ന നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്കം ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ ന​ട​ത്തു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​ക്ക് ഉ​റ​പ്പ് ന​ല്‍​കി.

ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ത​ല​ത്തി​ലാ​ണ് ഉ​ള്ള​ത്. അ​വി​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​ത് എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക്ക​രി​ക്കും.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ന്‍​എ​ച്ച് എം ​ല​ക്ഷ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വ​ഴി 1.3 കോ​ടി രൂ​പ​യ്ക്ക് അ​നു​വ​ദി​ച്ച ആ​ധു​നി​ക ലേ​ബ​ര്‍ റൂ​മി​ന്‍റെ പ​ണി​ക​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് എം​പി​യെ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​തേ മോ​ഡ​ലി​ല്‍ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ലേ​ബ​ര്‍ റൂം ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ശോ​ച​നീ​യാ​വ​സ്ഥ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നെ​ടു​വ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ എം​പി​യ്ക്ക് ഉ​റ​പ്പ് ന​ല്‍​കി. സി​എ​ച്ച് സി​ക​ളി​ല്‍ ഐ​പി ബ്ലോ​ക്കും കൂ​ടാ​തെ പ​ട്ടാ​ഴി, ത​ല​വൂ​ര്‍, മൈ​നാ​ഗ​പ്പ​ള്ളി, കി​ഴ​ക്കേ ക​ല്ല​ട, ഉ​മ്മ​ന്നൂ​ര്‍, ത​ല​ച്ചി​റ തു​ട​ങ്ങി​യ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​പി ബ്ലോ​ക്ക് നി​ര്‍​മ്മി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ എം​പി ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്ത​ന​ങ്ങ​ല്‍​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സി​ലേ​ഴ്സി​നേ​യും സ്റ്റാ​ഫി​നേ​യും എ​ന്‍​എ​ച്ച്എം വ​ഴി നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണു​മെ​ന്നും എ​ന്‍​എ​ച്ച്എം ഡ​യ​റ​ക്ട​ര്‍ ഡോ. ​കേ​ശ​വേ​ന്ദ്ര കു​മാ​ര്‍ അ​റി​യി​ച്ചു.