‌ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു മു​ന്ന​ണി​യ്ക്കും പി​ന്തു​ണ​യി​ല്ല: വെ​ള്ള​ാപ്പ​ള്ളി
Sunday, October 13, 2019 11:03 PM IST
പ​ത്ത​നാ​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ഒ​രു മു​ന്ന​ണി​യെ​യും പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും, എ​ല്ലാ മു​ന്ന​ണി​ക​ളും ഒ​രേ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​ന്‍. പ​ത്ത​നാ​പു​രം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

രാ​ഷ്ട്രീ​യ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​ത് പി​ന്തു​ണ​യാ​യി ക​രു​തേ​ണ്ട​തി​ല്ല. ആ​ര് ജ​യി​ക്കു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന് മു​തി​രു​ന്നി​ല്ല. ഇ​ല​ക്ഷ​ൻ ആ​ര് ജ​യി​ക്കു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്കു​റ​ച്ച് സ​മ​യം കൂ​ടി ഉ​ണ്ട്. പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കി​യ​ത് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​രെ​യും പി​ന്തു​ണ​യ്ക്കു​ന്നി​ല്ല.​സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കൊ​ടി​യേ​രി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ചി​ല​ർ ഇ​ല​ക്ഷ​ൻ വ​രു​മ്പോ​ൾ ചി​ല പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്.

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ആ ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കും. ദേ​വ​സ്വം ബോ​ർ​ഡി​ൽ 10 ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കി​യ ന​ട​പ​ടി ന​ട​പ്പാ​വി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.