ട്രാ​ക്ക് ദു​ര​ന്ത നി​വാ​ര​ണ സേ​ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​ക്കാ​യി ഒ​രു​ങ്ങു​ന്നു
Monday, October 14, 2019 11:35 PM IST
കൊ​ല്ലം: ട്രാ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ​ട്രാ​ക്ക് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടാ​സ്ക് ഫോ​ഴ്സി​നു​ള്ള പ​രി​ശീ​ല​നം ക​ട​പ്പാ​ക്ക​ട ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി.
ആ​ർ ടി ​ഓ വി ​സ​ജി​ത്ത് പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ​ഞ്ച​ർ ട്രെ​യി​ന​ർ ഹ​ർ​ഷ​കു​മാ​ർ ശ​ർ​മ്മ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ ​ഹ​രി​കു​മാ​ർ, റി​ട്ട. ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡൊ​മി​നി​ക്, അ​ജി​ത്, ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​ക്കാ​യു​ള്ള പ​രി​ശീ​ല​നം സേ​ന​യ്ക്ക് ന​ൽ​കു​വാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മാ​സം മു​ത​ൽ പ്ര​കൃ​തി സു​ര​ക്ഷ, ജ​ല സു​ര​ക്ഷ, ഭ​ക്ഷ്യ സു​ര​ക്ഷ, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ,റോ​ഡ് സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ട​ക്കും. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ഫെ​ബ്രു​വ​രി റോ​സ്മ​ല​യി​ലേ​ക്ക് ട്രെ​ക്കിം​ഗ് ഉ​ണ്ടാ​വും.

കേ​ര​ളോ​ത്സ​വം ഈ ​മാ​സം

കൊല്ലം: യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക സാ​ഹി​ത്യ കാ​ര്‍​ഷി​ക രം​ഗ​ങ്ങ​ളി​ലെ നൈ​പ്യു​ണം പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ന​ട​ത്തു​ന്ന കേ​ര​ളോ​ത്സ​വം ഈ ​മാ​സം ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ലം ഒ​ക്‌​ടോ​ബ​റി​ലും, ബ്ലോ​ക്ക,് മു​നി​സി​പ്പാ​ല​റ്റി, കോ​ര്‍​പ്പ​റേ​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ 15ന​ക​വും ജി​ല്ലാ​ത​ല മ​ത്സ​രം ന​വം​ബ​ര്‍ 30ന​ക​വും ന​ട​ത്തു​മെ​ന്ന് യ​മ​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അി​റ​യി​ച്ചു.