ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ജോ​ലി-ജീ​വി​ത സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Tuesday, October 15, 2019 11:05 PM IST
കൊ​ല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യും ജീ​വി​ത​വും ത​മ്മി​ലു​ള​ള സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന​താ​യും ഇ​ത് ഏ​റെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​കു​ന്ന​താ​യും എ​ഐ​എ​സ്ബി​ഐ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. കൃ​ഷ്ണ പ​റ​ഞ്ഞു.
ട്രാ​വ​ൻ​കൂ​ർ സ്റ്റേ​റ്റ് ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ വ​നി​താ സ​മ്മേ​ള​നം കൊ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്ബി​ഐ​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ പി​രി​മു​റ​ക്കം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി. എ​സ്ബി​ഐ മാ​നേ​ജ്മെ​ന്‍റ് ത​ന്നെ ന​ട​ത്തി​യ സ​ർ​വെ​യി​ലൂ​ടെ ബ​ഹു​ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പി​രി​മു​റ​ക്കം ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത ന​യ​മാ​ണ് മാ​നേ​ജ്മെ​ന്‍റ് തു​ട​രു​ന്ന​ത്.
ഈ ​നി​ല​പാ​ട് മാ​നേ​ജ്മെ​ന്‍റ് തി​രു​ത്ത​ണ​മെ​ന്നും കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക​പി​രി​മു​റു​ക്കം നി​യ​ന്ത്ര​ണം എ​ന്ന കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ഐ​ഷ ക്ലാ​സ് ന​യി​ച്ചു. എ​സ്. പി​ങ്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​കെ​ബി​ഇ​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. അ​ൻ​സാ​രി, എ​സ്ബി​ഐ​ഇ​എ ട്ര​ഷ​റ​ർ വി. ​അ​നി​ൽ​കു​മാ​ർ, ടി​എ​സ്ബി​ഇ​എ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​കെ​ബി​ഇ​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി. ​ജ​യ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി യു. ​ഷാ​ജി, എ​സ്. ഉ​ഷ, എം.​എ. ന​വീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.