ജ​വാ​ന്‍ അ​ഭി​ജി​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​നു​ശോ​ചി​ച്ചു
Wednesday, October 16, 2019 10:54 PM IST
കൊ​ല്ലം: ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണ​ത്തി​നി​ട​യി​ല്‍ ജ​മ്മു കാ​ശ്മീ​രി​ൽ കു​ഴി ബോം​ബ് പൊ​ട്ടി വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍ അ​ഭി​ജി​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​ഭി​ജി​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. രാ​ജ്യ ര​ക്ഷ​യ്ക്ക് വേ​ണ്ടി ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ജീ​വ​ന്‍ ത്യ​ജി​ക്കേ​ണ്ടി വ​ന്ന അ​ഭി​ജി​ത്തി​ന്‍റെ വേ​ര്‍​പാ​ട് നാ​ടി​ന് ക​ന​ത്ത ന​ഷ്ട​മാ​ണ്. ജ​വാ​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. ആ​വ​ശ്യ​പ്പെ​ട്ടു.

ട​ര്‍​ക്കി കു​ഞ്ഞു​ങ്ങ​ള്‍ വി​ല്‍​പ്പ​ന​യ്ക്ക്

കൊല്ലം: ജി​ല്ലാ ട​ര്‍​ക്കി ഫാ​മി​ല്‍ ഒ​രു ദി​വ​സം മു​ത​ല്‍ ഒ​രു മാ​സം വ​രെ പ്രാ​യ​മു​ള്ള ട​ര്‍​ക്കി കു​ഞ്ഞു​ങ്ങ​ള്‍ വി​ല്‍​പ്പ​ന​യ്ക്ക് ല​ഭി​ക്കും. ഫോൺ: 0474-2799222.