സേ​വാ ട്രെ​യി​ന്‍ കേ​ര​ള​ത്തി​ന് മാ​ത്രം അ​നു​വ​ദി​ക്കാ​ത്ത​ത് ക​ടു​ത്ത അ​വ​ഗ​ണ​ന: എം​പി
Wednesday, October 16, 2019 11:04 PM IST
കൊ​ല്ലം: റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പു​തി​യ സേ​വാ ട്രെ​യി​ന്‍ കേ​ര​ള​ത്തി​ല്‍ മാ​ത്രം അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന് ക​ത്ത​യ​ച്ച​താ​യി ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് ചീ​ഫ് വി​പ്പും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.
റെ​യി​ല്‍​വേ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും റെ​യി​ല്‍​വേ ബോ​ര്‍​ഡ് മെ​മ്പ​ര്‍ ട്രാ​ഫി​ക്കി​നും ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കി​യ​താ​യും എം​പി പ​റ​ഞ്ഞു.
കേ​ര​ള​മൊ​ഴി​ച്ച് രാ​ജ്യ​ത്താ​കെ സേ​വാ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ കേ​ര​ള​ത്തെ മാ​ത്രം അ​വ​ഗ​ണി​ച്ച​ത് റെ​യി​ല്‍​വേ​യു​ടെ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടേ​യും, വി​വേ​ച​ന​ത്തി​ന്‍റേ​യും മ​റ്റൊ​രു​ദാ​ഹ​ര​ണ​മാ​ണ്. കേ​ര​ള​ത്തി​ല്‍ മാ​ത്രം ചെ​റി​യ ടൗ​ണു​ക​ളി​ല്‍ നി​ന്ന് വ​ലി​യ ടൗ​ണു​ക​ളി​ലേ​ക്ക് ട്രെ​യി​നു​ള്‍ വേ​ണ്ടെ​ന്ന് വെ​ച്ച​ത് ക​ടു​ത്ത നീ​തി നി​ഷേ​ധ​മാ​ണ്.
ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ യു​ടെ ഒ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും കേ​ര​ള​ത്തി​ലൂ​ടെ ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കു​ന്ന കാ​ര്യ​ത്തി​ലും പു​തി​യ റെ​യി​ല്‍​വേ പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ലും കേ​ര​ള​ത്തെ മ​ന​പൂ​ര്‍​വ​മാ​യി ത​ഴ​യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
കേ​ര​ള​ത്തി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന​ത്തി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ല്‍ പി​ന്നോ​ക്ക​മാ​ണ്.
കേ​ര​ള​ത്തി​ലോ​ടു​ന്ന മി​ക്ക ട്രെ​യി​നു​ക​ളി​ലും പ​ഴ​യ ബോ​ഗി​ക​ളാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. 14 ഉം 25 ​ഉം ബോ​ഗി​ക​ളു​മാ​യി ഓ​ടേ​ണ്ട ട്രെ​യി​നു​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് കോ​ച്ചു​ക​ള്‍ ന​ല്‍​കാ​തെ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന നി​ല​പാ​ട് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.
ട്രെ​യി​നു​ക​ള്‍ ഓ​ടു​ന്ന​തി​ല്‍ സ​മ​യ​നി​ഷ്ഠ പാ​ലി​ക്കാ​തെ വൈ​കി​യോ​ടു​ന്ന ട്രെ​യി​നു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ മി​ക്ക​തും. കേ​ര​ള​ത്തി​ലെ റെ​യി​ല്‍​വേ വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ചും ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ച​പ്പോ​ഴെ​ല്ലാം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ല​ത​വ​ണ സ​തേ​ണ്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​രു​ടേ​യും ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​രു​ടേ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്.
എ​ന്നാ​ല്‍ എം​പി​മാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ പോ​ലും അം​ഗീ​ക​രി​ക്കാ​തെ കേ​ര​ള​ത്തി​ന് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് റെ​യി​ല്‍​വേ​യി​ല്‍ നി​ന്നും നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന​തെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കു​റ്റ​പ്പെ​ടു​ത്തി.
സേ​വാ ട്രെ​യി​നി​ല്‍ മൂ​ന്ന് എ​ണ്ണം ത​മി​ഴ്നാ​ട്ടി​ലെ സേ​ലം ഡി​വി​ഷ​നി​ല്‍ അ​നു​വ​ദി​ച്ച​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​ക​ളി​ല്‍ ഒ​രു ട്രെ​യി​ന്‍ പോ​ലും അ​നു​വ​ദി​ക്കാ​ത്ത​ത് അ​ങ്ങേ​യ​റ്റം വി​വേ​ച​ന​വും ക​ടു​ത്ത അ​വ​ഗ​ണ​ന​യു​മാ​ണ്.
റെ​യി​ല്‍​വേ​യു​ടെ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ളി​ല്‍ ഓ​രോ സേ​വാ ട്രെ​യി​നു​ക​ള്‍ ഉ​ട​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി റെ​യി​ല്‍​വേ വ​കു​പ്പ് മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.