വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, October 16, 2019 11:04 PM IST
ചാ​ത്ത​ന്നൂ​ർ: ദീ​ർ​ഘ​കാ​ല​മാ​യി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​യി വി​ഹി​തം അ​ട​ച്ചു വ​രു​ന്ന പെ​ൻ​ഷ​നാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റേ​യും ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളു​ടെ​യും ന​ട​പ​ടി നീ​തി നി​ഷേ​ധ​മാ​ണെ​ന്നും ഇ​ത് തി​രു​ത്ത​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യാ അ​ൺ ഓ​ർ​ഗ​നൈ​സ്ഡ് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യു​ള്ള ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ പ​ണം സ​ർ​ക്കാ​ർ വാ​യ്പ​യാ​യി വാ​ങ്ങി​യ ശേ​ഷം തി​രി​ച്ച് ന​ൽ​കാ​ത്ത​താ​ണ് ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞും ഓ​രോ ന്യൂ​ന​ത​ക​ൾ പ​റ​ഞ്ഞും പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ക​നാ​യ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് നെ​ടു​ങ്ങോ​ലം ര​ഘു പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ഴി​ക്ക​ര വി​ജ​യ​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചി​റ​ക്ക​ര പ്ര​കാ​ശ്, ചി​റ​ക്ക​ര സ​ത്യ​ൻ, വി ​ജ​യ​കു​മാ​ർ, പാ​രി​പ്പ​ള്ളി മു​ര​ളി, മ​ഹേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.