ഗൃ​ഹ​നാ​ഥ​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Thursday, October 17, 2019 2:01 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ നി​ന്ന ഗൃ​ഹ​നാ​ഥ​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. ച​വ​റ പ​ന്മ​ന വ​ട​ക്കും​ത​ല മേ​ക്ക് ല​ക്ഷ്മി സ​ദ​ന​ത്തി​ല്‍ ബാ​ബു രാ​ജേ​ന്ദ്ര​ന്‍ (80) ആ​ണ് മ​രി​ച്ച​ത്. ചൊ​വാ​ഴ്ച മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. പാ​ല്‍ വാ​ങ്ങി​ച്ച​തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി കു​റ്റാ​മു​ക്കി​ന് സ​മീ​പം റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ നി​ല്‍​ക്കു​മ്പോ​ള്‍ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് പ​രി​ക്കേ​റ്റ ബാ​ബു രാ​ജേ​ന്ദ്ര​നെ സ​മീ​പ​ത്തു​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ദ്രൗ​പ​ദി. മ​ക്ക​ള്‍: അ​നി​ല്‍​കു​മാ​ര്‍, മി​നി​മോ​ള്‍. മ​രു​മ​ക്ക​ള്‍: ശ​ശി​വ​ല്ലി, രാ​ജു.