എ​സ്എം​എ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ത​ഴു​ത്ത​ല​യി​ൽ
Thursday, October 17, 2019 11:37 PM IST
കൊ​ല്ലം: സു​ന്നി മാ​നേ​ജ്മെ​ന്‍റ് ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ കൊ​ട്ടി‍​യം ത​ഴു​ത്ത​ല ഖാ​ദി​സി​യ്യ​യി​ൽ ന​ട​ക്കും. മ​ഹ​ല്ലു​ക​ൾ ധ​ർ​മം ന​ശി​ക്ക​രു​ത് എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​മേ​യം. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല​യി​ലെ മ​ഹ​ല്ല് മ​ദ്ര​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​നി​ധി​ക​ൾ‌ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​അ​ബ്ദു​ൾ വ​ഹാ​ബ് മു​സ​ലി​യാ​ർ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും.തു​ട​ർ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​അ​യൂ​ബ് ഫൈ​സി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​യ്യി​ദ് ഖ​ലീ​ൽ റ​ഹ്മാ​ൻ ത​ങ്ങ​ൾ, ജെ.​ഷ​ഹീ​ർ, മു​ജീ​ബ് സ​ഖാ​ഫി പോ​രു​വ​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​ഫ.​കെ.​എം.​എ.​റ​ഹിം, സി​ദ്ധി​ഖ് മി​സ്ബാ​ഹി, ഡോ.​പി.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞ് സ​ഖാ​ഫി, സ​യ്യി​ദ് പി.​എം.​എ​സ് ത​ങ്ങ​ൾ തൃ​ശൂ​ർ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. സ​യ്യി​ദ് അ​ബ്ദു​ൾ റ​ഹ്മാ​ൻ ബാ​ഖ​ഫി, ബ​ഷീ​ർ മു​സ​ലി​യാ​ർ ഇ​ല​വ​ന്തി​ക്കു​ളം, എ.​കെ.​ഹം​സ സ​ഖാ​ഫി, മു​ജു​മു​ദീ​ൻ അ​മാ​നി എ​ന്നി​വ​ർ ഈ ​സെ​ഷ​നു​ക​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.വൈ​കു​ന്നേ​രം 6.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ.​ഹൈ​ദ്രൂ​സ് മു​സ​ലി​യാ​ർ ഫൈ​സി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​ച്ച്.​ഇ​സു​ദീ​ൻ കാ​മി​ൽ സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഏ​രൂ​ർ ശം​സു​ദീ​ൻ മ​ദ​നി സ​മാ​പ​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള എ​സ്എം​എ അ​വാ​ർ​ഡ് അ​സീ​യി​സ മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ അ​സീ​സി​ന് സ​മ്മാ​നി​ക്കും. ഷി​ഹാ​ബ് ക്ലാ​പ്പ​ന, അ​ബി​ദു സ​മ​ദ് അ​ഷ്റ​ഫി എ​ന്നി​വ​ർ‌ പ്ര​സം​ഗി​ക്കും.