വ​ഴി​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മ​ണം: അ​ഞ്ചുപേ​ര്‍​ക്ക് പ​രിക്ക്, വാഹനങ്ങളും തകർത്തു
Thursday, October 17, 2019 11:40 PM IST
പ​ത്ത​നാ​പു​രം: വ​ഴി​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മ​ണം. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സു​ക​ളും വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ല​ക​ളും എ​റി​ഞ്ഞ് ത​ക​ർ​ത്ത​താ​യും പ​രാ​തി.

പി​റ​വ​ന്തൂ​ർ പു​ത്ത​ൻ​ക​ട ജി.​എ​സ് നി​വാ​സി​ൽ ഷാ​ന​വാ​സി​ന്‍റെ വീ​ടി​നും നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.​ഷാ​ന​വാ​സ്, ഭാ​ര്യ ഗീ​തു,വേ​ങ്ങ​വി​ള​യി​ല്‍ ശാ​ന്ത ര​വി, ബി​ജു ആ​ര്‍, ശാ​ലി​നി ബാ​ബു എ​ന്നി​വ​ര്‍​ക്കാ​ണ് അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​ ഇ​വ​ർ പ​ത്ത​നാ​പു​രത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​

സ​മീ​പ​വാ​സി​യു​മാ​യി ദി​വ​സ​ങ്ങ​ളാ​യി നി​ല​നി​ന്ന വ​ഴി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷാ​ന​വാ​സ് പ​ത്ത​നാ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.​ എ​സ്ഐ ​പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​രു​കൂ​ട്ട​രേ​യും ഒ​ത്തു തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ​ക്കാ​യി വ്യാ​ഴാ​ഴ്ച സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.​ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.സ്ത്രീ​ക​ള​ട​ക്കം സ​മീ​പ​വാ​സി​ക​ളാ​യ അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.