സ​ഞ്ജീ​വ്ഭ​ട്ട് ഐ​ക്യ​ദാ​ർ​ഡ്യ സ​മ്മേ​ള​നം നാ​ളെ കൊ​ല്ല​ത്ത്
Friday, October 18, 2019 11:00 PM IST
കൊ​ല്ലം: ഗു​ജ​റാ​ത്തി​ൽ അ​ന്യാ​യ​മാ​യി തു​റ​ങ്കി​ല​ട‍​യ്ക്ക​പ്പെ​ട്ട ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ്ഭ​ട്ടി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് നാ​ളെ കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ സ​മ്മേ​ള​നം ന​ട​ക്കും. ഇ​സ്ക്ര-​ഇ​പ്റ്റ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.
വൈ​കു​ന്നേ​രം നാ​ലി​ന് ഇ​സ്ക പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ജി.​ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഞ്ജീ​വ് ഭ​ട്ടി​ന്‍റെ ഭാ​ര്യ ശ്വേ​താ സ​ഞ്ജീ​വ് ഭ​ട്ട് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും.
അ​ജി​ത് കൊ​ളാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​പ്റ്റ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ലാ​ൽ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ഇ​സ്ക പി​ആ​ർ​ഒ ജോ​ർ​ജ് എ​ഫ്.​സേ​വ്യ​ർ വ​ലി​യ​വീ​ട് ഐ​ക്യ​ദാ​ർ​ഡ്യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഇ​സ്ക സെ​ക്ര​ട്ട​റി സി.​ബി.​ഗോ​പ​കു​മാ​ർ, ഇ​പ്റ്റ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് റ​ജി പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847912388, 9447430979 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഇ​പ്റ്റ ക​ലാ​കാ​ര​ന്മാ​ർ ഭാ​ഗ​ഭാ​ക്കാ​യ 17 ഷോ​ർ​ട്ട് ഫി​ളി​മു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഇ​ന്നും നാ​ളെ​യു​മാ​യി ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​പ്റ്റ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പോ​ണാ​ൽ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ട​ൻ രാ​ജേ​ശ് ശ​ർ​മ, എം.​ബി.​ഭൂ​പേ​ഷ്, ഇ​ള​ന്പ​ഴ​ന്നൂ​ർ ശ​ശി​കു​മാ​ർ, വാ​സ​ന്തി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ​ത്ത് ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ്ര​ദ​ർ​ശ​നം.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ഐ​ക്യ​ദാ​ർ​ഡ്യ ചി​ത്ര​ര​ച​ന ഇ​പ്റ്റ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബൈ​ജു പു​നു​ക്ക​ന്നൂ​ർ, കെ.​വി.​ജ്യോ​തി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​തോ​ടൊ​പ്പം വേ​ദി​യി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ക​വി​താ​പാ​രാ​യ​ണ​വും ന​ട​ക്കും. തു​ട​ർ​ന്ന് ഐ​ക്യ​ദാ​ർ​ഡ്യ സ​മ്മേ​ള​ന​വും ഏ​ഴ് ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും.
സ​മാ​പ​ന സ​മ്മേ​ള​നം മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​കാ​ര​ന്മാ​രെ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ എം.​എ.​നി​ഷാ​ദ് ആ​ദ​രി​ക്കും. കെ​പി​എ​സി ലീ​ലാ കൃ​ഷ്ണ​ൻ, ബ്ര​ഷ്നേ​വ്, എം.​മു​രു​ക​ലാ​ൽ, മു​ള​വ​ന രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.